ADVERTISEMENT

അഹമ്മദാബാദ് ∙ ആശുപത്രിയിൽ കഴിയുന്ന അമ്മയെ ശുശ്രൂഷിക്കുന്നതിനിടെയാണ് പ്ലേഓഫ് മത്സരങ്ങൾക്കായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്റെ സേവനം ആവശ്യപ്പെട്ടതെന്നും  ആ ക്ഷണം നിരസിക്കാനായില്ലെന്നും അഫ്ഗാനിസ്ഥാൻ താരം റഹ്മാനുല്ല ഗുർബാസ്.

‘ എന്റെ അമ്മ ആശുപത്രിയിലാണ്. അമ്മയ്ക്കൊപ്പം നിൽക്കാനാണ് ഞാൻ നാട്ടിലേക്കു മടങ്ങിയത്. എന്നാൽ പ്ലേഓഫ് മത്സരങ്ങളിൽ ടീമിനൊപ്പം ചേരാൻ ആവശ്യപ്പെട്ട് ഫോൺ വന്നതോടെ ഞാൻ തിരികെയെത്തി. കൊൽക്കത്തയും എനിക്ക് കുടുംബത്തെപ്പോലെയാണ്’– ഗുർബാസ് പറഞ്ഞു. ഇംഗ്ലണ്ട് താരം ഫിൽ സോൾട്ട് നാട്ടിലേക്കു മടങ്ങിയതോടെയാണ് പ്ലേഓഫ് മത്സരങ്ങൾക്കായി ഗുർബാസിനെ കൊൽക്കത്ത മടക്കിവിളിച്ചത്.

English Summary:

Gurbaz was called back by Kolkata knight riders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com