ADVERTISEMENT

മുംബൈ ∙ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകരാകാൻ മുൻ ഓസ്ട്രേലിയൻ താരങ്ങളെ സമീപിച്ചിട്ടില്ലെന്നും ഇന്ത്യൻ ക്രിക്കറ്റിനെ അടുത്തറിയുന്ന ആളെയാണ് പരിശീലകനായി ആവശ്യമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇന്ത്യൻ ടീം പരിശീലകനാകാൻ തങ്ങളെ സമീപിച്ചിരുന്നതായി  മുൻ ഓസ്ട്രേലിയൻ താരങ്ങളായ റിക്കി പോണ്ടിങ്, ജസ്റ്റിൻ ലാംഗർ എന്നിവർ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ജയ് ഷായുടെ പ്രതികരണം.

‘ ദേശീയ ടീം പരിശീലകനാകണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ താരങ്ങളെ ആരെയും ബിസിസിഐ സമീപിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. ഇന്ത്യൻ ക്രിക്കറ്റിനെക്കുറിച്ച് നല്ല ബോധ്യമുള്ള ആളെയാണ് ഈ തസ്തികയിലേക്ക് ആവശ്യം’– ജയ് ഷാ പറഞ്ഞു.

English Summary:

Australians not invited as coach says Jay Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com