ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും പിരിയാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. ഇൻസ്റ്റഗ്രാമിൽനിന്ന് നടാഷ ഹാർദിക് പാണ്ഡ്യയുടെ പേരു നീക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്ന് സമൂഹമാധ്യമത്തിൽ അഭ്യൂഹങ്ങൾ പരന്നത്. അതേസമയം പാണ്ഡ്യയോ, നടാഷയോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐപിഎൽ പോയിന്റ്സ് ടേബിളിൽ അവസാനക്കാരായ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഐപിഎല്ലിനു ശേഷം ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കത്തിലാണു പാണ്ഡ്യ.

2020 മേയിലായിരുന്നു പാണ്ഡ്യയും സെര്‍ബിയൻ നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും വിവാഹിതരായത്. കോവിഡ് ലോക്ക്ഡൗണിനിടെയായിരുന്നു ഇരുവരും വിവാഹിതരായ കാര്യം ആരാധകരെ അറിയിച്ചത്. ഇരുവർക്കും ഒരു മകനുണ്ട്. പിന്നീട് 2023 ഫെബ്രുവരിയിൽ വിഹാഹച്ചടങ്ങുകൾ വീണ്ടും നടത്തി. ഇരുവരുടേയും കുടുംബങ്ങളും സുഹൃത്തുക്കളുമായി വലിയ ആഘോഷമായിട്ടായിരുന്നു ചടങ്ങുകൾ നടത്തിയത്.

2024 സീസണിനു മുന്നോടിയായിട്ടായിരുന്നു ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്കു തിരികെയെത്തിയത്. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്ന പാണ്ഡ്യ, മുംബൈയിൽ ചേർന്നപ്പോഴും ക്യാപ്റ്റൻ സ്ഥാനം ലഭിച്ചു. എന്നാൽ മുംബൈയുടെ ആരാധകർ തന്നെ ക്യാപ്റ്റനെതിരെ തിരിഞ്ഞു. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽനിന്നടക്കം പാണ്ഡ്യയ്ക്കെതിരെ ആരാധകരുടെ കൂകിവിളികൾ ഉയർന്നു.

2024 ഐപിഎല്ലിൽ പത്താം സ്ഥാനക്കാരായ മുംബൈ 14 കളികളിൽ നാലെണ്ണം മാത്രമാണു വിജയിച്ചത്. ബാറ്റിങ്ങിലും ബോളിങ്ങിലും ക്യാപ്റ്റൻ പാണ്ഡ്യയ്ക്കു തിളങ്ങാൻ സാധിച്ചിരുന്നില്ല. ട്വന്റി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ഹാർദിക് പാണ്ഡ്യ. ലോകകപ്പിനായി ഇന്ത്യൻ താരങ്ങൾ അടുത്ത ദിവസം തന്നെ യുഎസിലേക്കു പോകും.

English Summary:

Hardik Pandya's Wife Natasa Stankovic Drops Husband's Surname On Instagram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com