ADVERTISEMENT

ചെന്നൈ∙ ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ബെംഗളൂരു എഫ്സിയെ അവസാന സ്ഥാനത്തുള്ള ചെന്നൈയിൻ എഫ്സി അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെന്നൈയിന്റെ വിജയം. മൽസരത്തിന്റെ ആദ്യപകുതിയിൽ ജെജെ ലാൽപെഖൂലെ (32), ഗ്രിഗറി നെൽസൻ (42) എന്നിവർ നേടിയ ഗോളുകളാണ് ചെന്നൈയിനു തകർപ്പൻ ജയം സമ്മാനിച്ചത്. ബെംഗളൂരുവിന്റെ ആശ്വാസഗോൾ 57–ാം മിനിറ്റിൽ സുനിൽ ഛേത്രി നേടി.

അതേസമയം, ജയിച്ചെങ്കിലും ചെന്നൈയിൻ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുതന്നെ തുടരും. സീസണിലെ രണ്ടാമത്തെ മാത്രം ജയം നേടിയ ചെന്നൈയിന് 15 മൽസരങ്ങളിൽനിന്ന് എട്ടു പോയിന്റു മാത്രമേ ഉള്ളൂ. തൊട്ടു മുൻപിലുള്ള കേരളാ ബ്ലാസ്റ്റേഴ്സിന് 15 മൽസരങ്ങളിൽനിന്ന് 11 പോയിന്റുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ പേരിൽ ഒറ്റ ജയം മാത്രമേ ഉള്ളൂവെങ്കിലും എട്ടു സമനിലകളും സ്വന്തമായുള്ളതാണ് പോയിന്റ് പട്ടികയിലെ മേധാവിത്തത്തിനു കാരണം. ചെന്നൈയിൻ രണ്ടു സമനില നേടിയപ്പോൾ 11 മൽസരങ്ങൾ തോൽക്കുകയാണ് ചെയ്തത്. സീസണിലെ രണ്ടാമത്തെ മാത്രം തോൽവി വഴങ്ങിയ ബെംഗളൂരു 31 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി.

കഴിഞ്ഞ മൽസരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യപകുതിയിൽ രണ്ടു ഗോൾ വഴങ്ങിയ അതേ പ്രകടനമാണ് ചെന്നൈയിനെതിരെയും ബെംഗളൂരു പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്നെങ്കിൽ, ഇക്കുറി അതു നടന്നില്ല. രണ്ടാം പകുതിയിൽ ഛേത്രി നേടിയ ഏക ഗോളിൽ ഒതുങ്ങി അവരുടെ ആശ്വാസം. മധ്യനിരയിൽ തകർത്തുകളിച്ച റാഫേൽ അഗസ്റ്റോയുടെ കഠിനാധ്വാനമാണ് ചെന്നൈയിനു വിജയം സമ്മാനിച്ചത്. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ചെന്നൈയിനിലേക്കു മാറിയ മലയാളി താരം സി.കെ. വിനീത് അവരുടെ ഇരുഗോളിനു പിന്നിലും സാന്നിധ്യമറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com