ADVERTISEMENT

പാരിസ് ∙ യുവേഫ ചാംപ്യൻസ് ലീഗിൽ പിഎസ്ജി– മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പാദ പ്രീക്വാർട്ടർ ഇന്ന്. എവേ മൽസരത്തിൽ 2 ഗോൾ വ്യത്യാസത്തിൽ പിഎസ്ജിയെ മറികടക്കാനായില്ലെങ്കിൽ യുണൈറ്റഡിനു ടൂർണമെന്റിനോടു വിട പറയാം. മറ്റൊരു മൽസരത്തിൽ പോർച്ചുഗീസ് ക്ലബ് പോർട്ടോയോടു തോൽക്കാതിരുന്നാൽ റോമയ്ക്കും ക്വാർട്ടറിലെത്താം.

യുവേഫ ചാംപ്യൻസ് ലീഗ് കിരിടം ആദ്യമായി പാളയത്തിലെത്തിക്കുക എന്നതാണു ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ ‘യഥാർഥ’ വെല്ലുവിളി. പരിശീലകൻ തോമസ് ടൂഷെലിനു കീഴിൽ ‘അസാധ്യമായതു’ സാധ്യമാക്കാനൊരുങ്ങുന്ന പിഎസ്ജിയെ ഇന്നു സ്വന്തം മൈതാനത്തു യുണൈറ്റഡിനെതിരെ നേടുന്ന സമനില പോലും ക്വാർട്ടറിലെത്തിക്കും!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com