ADVERTISEMENT

ഫത്തോർഡ∙ ഐഎസ്എൽ രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ മുംബൈ സിറ്റി എഫ്സിയോടു തോറ്റിട്ടും എഫ്സി ഗോവ ഐഎസ്എൽ ഫൈനലിൽ. മുംബൈയുടെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ നേടിയ കൂറ്റൻ വിജയത്തിന്റെ തണലിലാണ് ഗോവയുടെ മുന്നേറ്റം. രണ്ടാം പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ ഗോവയെ വീഴ്ത്തിയത്. റാഫേൽ ബാസ്റ്റോസിന്റെ (ആറ്) വകയാണ് ഗോൾ. ആദ്യ പാദത്തിലെ 5–1 വിജയത്തിന്റെ കരുത്തിൽ ഇരുപാദങ്ങളിലുമായി 5–2ന്റെ ലീഡു നേടിയാണ് ഗോവയുടെ ഫൈനൽ പ്രവേശം.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബെംഗളൂരു എഫ്സിയാണ് ഗോവയുടെ എതിരാളികൾ. കഴിഞ്ഞ ദിവസം നടന്ന ആവേശപ്പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4–2ന് പിന്തള്ളിയാണ് ബെംഗളൂരു ഫൈനലിൽ കടന്നത്. ആദ്യ പാദം 1–2നു തോറ്റ ബെംഗളൂരു, സ്വന്തം മൈതാനത്ത് 3–0ന്റെ വിജയം നേടിയാണ് നോർത്ത് ഈസ്റ്റിന്റെ വെല്ലുവിളി മറികടന്നത്.

ഇരു ടീമുകളുടെയും രണ്ടാം ഫൈനലാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ബെംഗളൂരു കഴിഞ്ഞ സീസണിൽ ഫൈനൽ കളിച്ചെങ്കിലും ചെന്നൈയിൻ എഫ്സിയോടു തോറ്റു. എഫ്സി ഗോവ രണ്ടാം സീസണിൽ ഫൈനലിൽ കടന്നെങ്കിലും ചെന്നൈയിൻ എഫ്സിയോടു തന്നെ തോറ്റു. ഇതോടെ ഈ സീസണിൽ ഐഎസ്എല്‍ കിരീടത്തിന് പുതിയ അവകാശികളെത്തുമെന്ന് ഉറപ്പായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com