ADVERTISEMENT

പാരിസ്∙ ഫ്രഞ്ച് കൗമാരതാരം കിലിയൻ എംബപെയ്ക്കും തന്നെപ്പോലെ 1000 ഗോൾ നേട്ടം കൈവരിക്കാനാകുമെന്നു ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ. ‘ആയിരത്തിനു മുകളിൽ ഗോളുകൾ ഞാൻ നേടിയിട്ടുണ്ട്, എംബപെയ്ക്കും അതിനു കഴിയും,’ സ്വകാര്യ കമ്പനിയുടെ പരസ്യപരിപാടിയിൽ എംബപെയെ വേദിയിലിരുത്തിക്കൊണ്ടു പെലെ പറഞ്ഞു. പെലെയുടെ പ്രശംസയ്ക്കുള്ള എംബപെയുട മറുപടി ഇങ്ങനെ

‘ഫുട്ബോളിന് ഒരേയൊരു രാജാവെയുള്ളു, അതു താങ്കളാണ്. ഞാൻ കിലിയൻ മാത്രം.. പിഎസ്ജിക്കായും ഫ്രാൻസ് ദേശീയ ടീമിനായും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതേ ആഗ്രഹിക്കുന്നുള്ളു. ചെറുകിട മത്സരങ്ങളിലെ ഗോൾനേട്ടത്തിനൊപ്പം പ്ലേ സ്റ്റേഷൻ വിഡിയോ ഗെയിമിൽ ഞാൻ നേടുന്ന ഗോളുകൾ ചേർത്തുവച്ചാലും എനിക്ക് 1000 ഗോൾ തികയ്ക്കാനാകില്ല!’  

പെലെയുമായി താരതമ്യം ചെയ്യപ്പെടുന്നതുതന്നെ വലിയ കാര്യമെന്നുപറഞ്ഞാണ് എംബപെ സംഭാഷണം അവസാനിപ്പിച്ചത്. 20 കാരനായ എംബപെ ഇതിനോടകം 103 ഗോളുകൾ നേടിയിട്ടുണ്ട്. ഇതിൽ 92 ഗോളുകൾ ലെവൽ–1 മൽസരങ്ങളിലുള്ളതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com