ADVERTISEMENT

മാഞ്ചസ്റ്റർ ∙ മുഹമ്മദ് സലായും സാദിയോ മാനെയും നേടിയ ഗോളുകളിൽ ചെൽസിയെ 2–0നു തോൽപിച്ച് ലിവർപൂൾ ഇംഗ്ലിഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്തി. ഞായറാഴ്ച വൈകിട്ടു നടന്ന കളിയിൽ ക്രിസ്റ്റൽ പാലസിനെ 3–1നു തോൽപിച്ച് തൽക്കാലത്തേക്ക് ഒന്നാംസ്ഥാനം കൈവശപ്പെടുത്തിയ മാഞ്ചസ്റ്റർ സിറ്റി വീണ്ടും രണ്ടാമത്.

4 കളി ബാക്കിനിൽക്കെ ലിവർപൂളിന് 85 പോയിന്റ്. 5 കളി ബാക്കിയുള്ള സിറ്റിക്ക് 83 പോയിന്റ്. ഈ ടീമുകളുടെ ലീഗിലെ ഇനിയുള്ള ഓരോ മത്സരവും ആവേശകരമായതോടെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടപ്പോര് ഫൊട്ടോഫിനിഷിലേക്ക്.

ലിവർപൂളിനോടു തോറ്റതോടെ ചെൽസി 34 കളിയിൽ 67 പോയിന്റുമായി നാലാം സ്ഥാനത്തായി. 5, 6 സ്ഥാനങ്ങളിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്, ആർസനൽ എന്നിവയിൽനിന്ന് ഇനി കടുത്ത മത്സരമാണ് നാലാം സ്ഥാനപ്പോരിൽ ചെൽസിക്കു നേരിടേണ്ടി വരിക.നേരത്തെ, റഹിം സ്റ്റെർലിങ്ങിന്റെ ഡബിളും ഗബ്രിയേൽ ജിസ്യൂസിന്റെ 90–ാം മിനിറ്റിലെ ഗോളും നിറംപകർന്ന കളിയിലാണു ക്രിസ്റ്റൽ പാലസിനെ മാഞ്ചസ്റ്റർ സിറ്റി 3–1നു തോൽപിച്ചത്.

English Summary: A spectacular strike from Mohamed Salah helped Liverpool maintain their two-point lead over Manchester City to keep the Premier League title race alive.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com