പിഎസ്ജി താരം എംബപെ ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച താരം
Mail This Article
×
പാരിസ്∙ ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിഎസ്ജിയെപ്പോലെത്തന്നെയാണു കിലിയൻ എംബപെയും; രണ്ടു പേരെയും പിടിച്ചാൽ കിട്ടില്ല! എതിരാളികളെ ബഹുദൂരം പിന്നിലാക്കി കിരീടം പിഎസ്ജി വീണ്ടും ഷോക്കേസിലെത്തിച്ചപ്പോൾ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്കാരം എംബപെ സ്വന്തമാക്കി. സീസണിൽ 38 ഗോളാണ് ഫ്രഞ്ച് യുവതാരത്തിന്റെ നേട്ടം. പിഎസ്ജി വിട്ടേക്കുമെന്നുള്ള സൂചനയും എംപബെ നൽകി.
‘എന്റെ കരിയറിലെ വഴിത്തിരിവാണിത്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സമയം വന്നിരിക്കുന്നു. അതു പിഎസ്ജിയിലാകാം, ചിലപ്പോൾ മറ്റെവിടെയെങ്കിലും’ - എംബപെ പറഞ്ഞു.
English Summary:Mbappe wins Ligue 1 Player of the Season award
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.