ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണെങ്കിലും ഇനി മുതൽ ടീമിലിടം കിട്ടാൻ കഠിനപ്രയത്നം നടത്തേണ്ടി വരുമെന്നു പുതിയതായി ചുമതലയേറ്റ ദേശീയ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. ഏറ്റവും മികച്ച 11 പേരാണ് ടീമിലുണ്ടാവുക. എല്ലാ കളിക്കാരുമായും ഞാൻ എല്ലാ ദിവസവും സംസാരിക്കാറുണ്ട്. ഇങ്ങനെ സംസാരിക്കുന്നതിലൂടെ അവരിൽനിന്നു കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കും. അതാണ് എന്റെ പരിശീലന രീതി – സ്റ്റിമാച്ച് പറഞ്ഞു.

1998 ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യൻ ദേശീയ ടീമിൽ അംഗമായിരുന്ന സ്റ്റിമാച്ചിന്റെ ആദ്യത്തെ മാധ്യമസമ്മേളനമായിരുന്നു ഇത്. ടെക്നിക്കൽ ഡയറക്ടർ ഇസാക് ഡോറുവും മാധ്യമസമ്മേളനത്തിൽ പങ്കെടുത്തു.

∙ വേണം, സെന്റർ ബായ്ക്ക് 

ഓഫ് സീസൺ സമയത്തും താരങ്ങളെല്ലാം ഫിറ്റ്നസ് നിലനിർത്തുന്നുവെന്നതിൽ സന്തോഷമുണ്ട്. സീനിയർ, അണ്ടർ–23 ടീമിന്റെ മാത്രം പ്രകടനം മെച്ചപ്പെടുത്തുകയല്ല തന്റെ ലക്ഷ്യമെന്നും രാജ്യത്തെ മൊത്തം ഫുട്ബോൾ വികസനമാണു മുന്നിലുള്ളതെന്നും സ്റ്റിമാച്ച് പറഞ്ഞു.

‘ പ്രതിരോധത്തിലൂന്നിയ ശൈലിയായിരുന്നു സ്റ്റീഫൻ കോൺസ്റ്റന്റൈന്റേത്. എന്നാൽ തോൽവിയിലേക്കു പോകുമ്പോൾ പ്രതിരോധം കൊണ്ടു മാത്രം കാര്യമില്ല. വിജയത്തിന് ആക്രമണം ആവശ്യമാണ്.’ സെന്റർ–ബാക്ക് പൊസിഷനിൽ കളിക്കാൻ കൂടുതൽ ആളുകളെ താൻ തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

∙ ഏകാഗ്രത പോരാ

കളത്തിലെ ഏകാഗ്രത ദേശീയ ടീമിനു കുറവാണെന്നാണ് ഇഗോറിന്റെ വിലയിരുത്തൽ. ലോക ഫുട്ബോളുമായി ഇഴുകിച്ചേരുന്ന ശൈലി ക്രമപ്പെടുത്തും. ലോകകപ്പ് സ്വപ്നമെല്ലാം ഇതിന്റെ തുടർച്ചയായി സംഭവിക്കും. 

∙ തായ്‌ലൻഡിൽ നടക്കുന്ന കിങ്സ് കപ്പിനായി ജൂൺ ഒന്നിനു ഇന്ത്യൻ ടീം യാത്ര തിരിക്കും.  ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന 37 അംഗ ടീമിന്റെ പരിശീലനത്തിന് നേതൃത്വം നൽകുന്ന സ്റ്റിമാച്ച് അടുത്തയാഴ്ച 23 അംഗ ടീമിനെ പ്രഖ്യാപിക്കും. 

English Summary: Everybody will have to fight for place; defence is a concern: Igor Stimac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com