ADVERTISEMENT

കൊച്ചി ∙ ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ സെൻട്രൽ ഡിഫൻഡർ അനസ് എടത്തൊടിക ക്ലബ് വിട്ടു. കൊൽക്കത്ത ക്ലബ് എടികെയിലേക്കാണു ചുവടുമാറ്റം എന്നാണു സൂചന. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 8 മൽസരത്തിൽ മാത്രമാണ് അനസ് ഇറങ്ങിയത്. രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചതായി ഈ വർഷം ആദ്യം പ്രഖ്യാപിച്ചെങ്കിലും പുതിയ ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാച്ച് ക്യാംപിലേക്കു തിരിച്ചുവിളിച്ചത് ഈയിടെയാണ്.

പ്രതിരോധത്തിലെ മലയാളി സാന്നിധ്യമായ അനസ് ടീം വിടുമ്പോൾ ബ്ലാസ്റ്റേഴ്സ് മുൻനിരയിലേക്ക് മലയാളി താരം മുഹമ്മദ് റാഫി തിരിച്ചെത്തുമെന്നും അഭ്യൂഹമുണ്ട്. നിലവിൽ ചെന്നൈയിൻ എഫ്സിയുടെ താരമാണ് റാഫി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com