ADVERTISEMENT

കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സ് യുഎഇയിലെ പ്രീസീസൺ ടൂർ റദ്ദാക്കി. പരിപാടിയുടെ പ്രമോട്ടറും സംഘാടകരുമായ സ്പോർട്സ് ഏജൻസി കരാറിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് മടക്കമെന്നു ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കരാർപ്രകാരം ടീമിന്റെ താമസം, പരിശീലന സൗകര്യം എന്നിവ ഏർപ്പെടുത്തുന്നതിൽ വീഴ്ച വരുത്തി, ടീമിന്റെ അന്തസ് ഇടിച്ചു താഴ്ത്താൻ ശ്രമമുണ്ടായെന്നാണ് ആരോപണം.

പല സ്ഥലങ്ങളും പ്രീസീസൺ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ തയാറായി രംഗത്തെത്തിയിരുന്നു. എങ്കിലും പ്രവസാസി മലയാളികളായ ഒരുപാട് ആരാധകർ ഉള്ളതിനാലാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ടൂറിന് യുഎഇ തിരഞ്ഞെടുത്ത്. ഐഎസ്എൽ ആറാം സീസണ് മുന്നോടിയായി ഈ മാസം നാലിനാണ് ആദ്യ പ്രീസീസൺ മത്സരം നടന്നത്. പുതിയ സാഹചര്യത്തിൽ ഇനിയുള്ള മത്സരങ്ങൾ കൊച്ചിയിൽ നടക്കും.

ലോകമെമ്പാടുമുള്ള ആരാധകർ ടീമിനുള്ള പിന്തുണ എപ്പോഴും പ്രകടിപ്പിക്കാറുണ്ട്. യുഎഇയിൽ ഒരുക്കിയ സ്വീകരണവും ആദ്യമത്സരത്തിൽ ലഭിച്ച പിന്തുണയും ഹൃദയസ്പർശിയായിരുന്നു. എന്നാൽ ആരാധകരിലേക്ക് എത്താൻ ക്ലബ് നടത്തിയ ശ്രമങ്ങൾ എല്ലാം അവതാളത്തിലായതിനാലാണ് പിൻമാറ്റമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com