ADVERTISEMENT

ലിമ (പെറു)∙ കോപ്പ ലിബർട്ടഡോറസ് ഫുട്ബോൾ ഫൈനലിൽ ഇന്ന് അർജന്റീന ക്ലബ് റിവർപ്ലേറ്റ് ബ്രസീൽ ക്ലബ് ഫ്ലെമങ്ഗോയെ നേരിടും. ഫൈനൽ പോരാട്ടം ബ്രസീൽ–അർജന്റീന ഏറ്റുമുട്ടാലായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ സമയം (ഞായർ) പുലർച്ചെ 1.30നാണ് മത്സരം. 

നിലവിലെ ചാംപ്യൻമാരായ റിവർപ്ലേറ്റ് നാലു തവണ കോപ്പ ലിബർട്ടഡോറസ് ജേതാക്കളായിട്ടുണ്ട്. ഇതിഹാസതാരം സീക്കോ പട നയിച്ചു നേടിയ 1981ലെ കിരീടം ഫ്ലെമങ്ഗോയ്ക്കുമുണ്ട്. ബദ്ധ വൈരികളായ ബോക്ക ജൂനിയേഴ്സിനെ തോൽപിച്ചാണു റിവർപ്ലേറ്റ് ഫൈനലിനെത്തുന്നത്. ഫ്ലെമങ്ഗോയാകട്ടെ ബ്രസീലിൽ നിന്നു തന്നെയുള്ള ഗ്രെമിയോയെ തോൽപിച്ചാണ് ഫൈനലിൽ കടന്നത്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com