ADVERTISEMENT

ശ്രീനഗർ∙ ഐ ലീഗ് ചാംപ്യൻമാരായ ചെന്നൈ സിറ്റി എഫ്സിയെ തോൽപിച്ച് റിയൽ കശ്മീർ എഫ്സിക്ക് സീസണിലെ ആദ്യ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റിയൽ കശ്മീർ ചെന്നൈ സിറ്റിയെ തോൽപിച്ചത്. ഡാനിഷ് ഫാറൂഖ് (22), ബേസി അർമാൻഡ് (27) എന്നിവര്‍ റിയൽ കശ്മീരിനായി ലക്ഷ്യം കണ്ടു. 48ാം മിനിറ്റിൽ സയിദ് സുഹൈൽ പാഷ ചെന്നൈ സിറ്റിക്കായി ആശ്വാസ ഗോൾ നേടി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവികൾ എടുത്തുമാറ്റി, കേന്ദ്രഭരണ പ്രദേശമാക്കിയശേഷം കശ്മീര്‍ താഴ്‍വരയിൽ നടക്കുന്ന ആദ്യത്തെ വലിയ കായിക മത്സരമാണിത്. സുരക്ഷയ്ക്കു പരിഗണന നല്‍കി വലിയ മുന്നൊരുക്കം തന്നെ ക്ലബ് നടത്തിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജയത്തോടെ പോയിന്റ് പട്ടികയിൽ റിയൽ കശ്മീർ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. ഈസ്റ്റ് ബംഗാള്‍, ട്രൗ എഫ്സി ടീമുകള്‍ക്കെതിരായ റിയൽ കശ്മീരിന്റെ ആദ്യ മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ക്ലബിന്റെ ആദ്യ രണ്ട് ഹോം മത്സരങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com