ADVERTISEMENT

ടൂറിൻ∙ ‘ക്രിസ്റ്റ്യാനോ റൊണാൾഡോ’ ഒരു രാജ്യമായിരുന്നെങ്കിൽ ജനസംഖ്യയിൽ ലോകത്ത് എട്ടാം സ്ഥാനത്തെത്തിയേനെ; അത്രയ്ക്കായിരിക്കുന്നു ആഗോള ക്രിസ്റ്റ്യാനോ ആരാധകരുടെ എണ്ണം. കൃത്യമായി പറ‍ഞ്ഞാൽ ഒരേയൊരു റൊണാൾഡോയ്ക്ക് 20 കോടി ആരാധകർ! സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്നവരുടെ എണ്ണം 20 കോടി കവിഞ്ഞത്. ലോകത്ത് ഒരു മനുഷ്യനും ഇതുവരെ സാധിക്കാത്ത റെക്കോർഡാണ് പോർച്ചുഗീസ് ഫുട്ബോൾ താരം എത്തിപിടിച്ചത്. ഫോട്ടോകളും വിഡിയോയും പങ്കുവയ്ക്കാനുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഫെയ്സ്ബുക്കാണ് ഉടമകൾ.

∙ റൊണാൾഡോ രാജ്യം!

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ ഒരു രാജ്യമായി പരിഗണിച്ചാൽ ജനസംഖ്യാ കണക്കുപ്രകാരം ലോകത്ത് 8–ാം സ്ഥാനത്തുവരും ‘റൊണാൾഡോ രാജ്യം.’

(രാജ്യം, ജനസംഖ്യ)

1. ചൈന: 143 കോടി

2. ഇന്ത്യ: 136 കോടി

3. യുഎസ്: 33 കോടി

4. ഇന്തൊനീഷ്യ: 27 കോടി

5. പാക്കിസ്ഥാൻ: 21 കോടി

6. ബ്രസീൽ: 21 കോടി

7. നൈജീരിയ: 20 കോടി

8. റൊണാൾഡോ ഫോളോവേഴ്സ്: 20 കോടി

9. ബംഗ്ലദേശ്: 16 കോടി

10. റഷ്യ: 14 കോടി

∙ റൊണാൾഡോ ആരുടെ പിന്നാലെ?

തന്നെ 20 കോടി പിന്തുടരുമ്പോഴും റൊണാൾഡോ പിന്തുടരുന്നത് 434 പേരെ മാത്രം. നെയ്മർ, ദിദിയെ ദ്രോഗ്ബ, ഉസൈൻ ബോ‍ൾട്ട്, മരിയ ഷറപ്പോവ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർ റൊണാൾഡോ പിന്തുടരുന്നവരിൽ ചിലരാണ്.

∙ റൊണാൾഡോയുടെ മുന്നിൽ ‘ഒരാൾ’

മനുഷ്യരാരും ഫോളോവേഴ്സിന്റെ എണ്ണത്തിൽ റൊണാൾഡോയുടെ ഒപ്പമില്ല. എന്നാൽ ഒരേയൊരു അക്കൗണ്ട് മാത്രം റൊണാൾഡോയുടെ മുന്നിലുണ്ട്. 33 കോടി ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രമിന്റെ ഔദ്യോഗിക അക്കൗണ്ട് മാത്രം!

∙ ഇൻസ്റ്റ: ടോപ് 10 (അക്കൗണ്ട്, ഫോളോവേഴ്സിന്റെ എണ്ണം)

1. ഇൻസ്റ്റഗ്രാം 33 കോടി

2. റൊണാ‍ൾഡോ 20 കോടി

3. അരിയാനാ ഗ്രാൻഡീ (പോപ് താരം) 17.30 കോടി

4. ഡ്വെയ്ൻ ജോൺസൻ (ദ് റോക്ക്) 17 കോടി

5. സെലീന ഗോമസ് (പോപ് താരം) 16.70 കോടി

6. കൈലി ജെന്നർ (യുഎസ് ടിവി താരം) 15.90 കോടി

7. കിം കർദാഷിയാൻ (യുഎസ് ടിവി താരം) 15.80 കോടി

8. ലയണൽ മെസ്സി (ഫുട്ബോൾ താരം) 14.10 കോടി

9. ബിയോൺസ് (പോപ് താരം) 13.90 കോടി

10. നെയ്മർ (ഫുട്ബോൾ താരം) 13.20 കോടി

∙ പോസ്റ്റ് തരും പണം ( റൊണാൾഡോയുടെ ഇൻസ്റ്റഗ്രാം വരുമാനം)

ഒരു ഇൻസ്റ്റ പോസ്റ്റിന് 9 ലക്ഷം യൂറോ (ഏകദേശം 7.09 കോടി രൂപ)

ഇൻസ്റ്റ വാർഷിക വരുമാനം: 4.80 കോടി യൂറോ (378 കോടി രൂപ)

യുവെന്റസിൽനിന്നുള്ള വരുമാനം* 3.40 കോടി യൂറോ (268 കോടി രൂപ)-അടിസ്ഥാന ശമ്പളം മാത്രം.

ലയണൽ മെസ്സി-ഇൻസ്റ്റ വാർഷിക വരുമാനം 2.33 കോടി യൂറോ (183 കോടി രൂപ)

(അവലംബം: ഇൻസ്റ്റഗ്രാം മാർക്കറ്റിങ് കമ്പനിയായ ഹോപ്പറിന്റെ കണക്കുകൾ. സ്പോൺസേഡ് പോസ്റ്റിനാണു താരങ്ങൾക്കു പണം ലഭിക്കുന്നത്)

English Summary: Cristiano Ronaldo is first person to top 200 million followers on Instagram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com