ADVERTISEMENT

സോൾ (ദക്ഷിണ കൊറിയ) ∙ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കിറങ്ങാതിരുന്നാൽ എന്തെല്ലാം സംഭവിക്കും? സംഘാടകർക്ക് കോടതികയറ്റവും ധനനഷ്ടവും എന്നാണ് ഉത്തരം.

റൊണാൾഡോ കളിക്കാത്തതിന് മത്സരത്തിന്റെ സംഘാടകരെ കോടതി കയറ്റി നഷ്ടപരിഹാരം നേടിയിരിക്കുകയാണ് രണ്ടു പേർ. സംഭവം ഇങ്ങനെ: ജൂലൈയിൽ പരിശീലന മത്സരങ്ങൾക്കായി റൊണാൾഡോയുടെ ക്ലബ് യുവെന്റസ് ദക്ഷിണ കൊറിയയിലെത്തിയിരുന്നു. ദക്ഷിണകൊറിയൻ ഓൾ സ്റ്റാർ ഇലവനെതിരായിരുന്നു മത്സരം. റൊണാൾഡോയുടെ ചിത്രം വച്ച്, കുറഞ്ഞത് 45 മിനിറ്റെങ്കിലും റൊണാൾഡോ കളിക്കുമെന്ന വാഗ്ദാനത്തോടെ വൻ പ്രചാരണമാണ് സംഘാടകർ നടത്തിയത്. ‌

എന്നാൽ കളിയിൽ ഒരു മിനിറ്റു പോലും റൊണാൾഡോ കളത്തിലിറങ്ങിയില്ല. റൊണാൾഡോയുടെ കളി കാണാൻ സ്റ്റേഡിയത്തിലെത്തിയ 65,000 കാണികളായിരുന്നു അന്ന് നിരാശരായി മടങ്ങിയത്. ദക്ഷിണ കൊറിയയിലെ കറൻസിയായ 30000 വൺ (ഏകദേശം 1780 രൂപ) വിലയുള്ള ടിക്കറ്റെടുത്ത രണ്ട് ആരാധകർ പക്ഷേ സംഘാടകർക്കെതിരെ കേസ് നൽകി. ഒടുവിൽ ഇഞ്ചിയോണിലെ കീഴ്‍കോടതി വിധി പറഞ്ഞു. ഇരുവർക്കും 371,000 വൺ (ഏകദേശം 22,000 രൂപ) വീതം നഷ്ടപരിഹാരം നൽകണം. ഈ സംഭവത്തോടെ, ‘വാക്കുപാലിച്ചില്ല’ എന്നതിനു ‘റൊണാൾഡോയെ പോലെ പെരുമാറുക’ എന്ന പ്രയോഗവും ദക്ഷിണകൊറിയയിലെ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com