ADVERTISEMENT

കോഴിക്കോട്∙ 1973ൽ സന്തോഷ് ട്രോഫി നേടിയ കേരളാ ടീമിൽ അംഗമായിരുന്ന മുൻ ഫുട്ബോൾ താരം കെ.വി. ഉസ്മാൻ കോയ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം. 1973ൽ സന്തോഷ് ട്രോഫി നേടിയ കേരളാ ടീമിന്റെ ഡിഫൻഡറായിരുന്നു ഡെംപോ ഉസ്മാൻ എന്നറിയപ്പെടുന്ന ഇദ്ദേഹം. കോഴിക്കോടുള്ള എവിഎം അക്കാദമിയിലൂടെയാണ് ഉസ്മാൻ പ്രശസ്തിയിലേക്ക് ഉയർന്നത്. 1969ലാണ് ആദ്യമായി സന്തോഷ് ട്രോഫിയിൽ കളിച്ചത്. ടൈറ്റാനിയം, കോഴിക്കോട് യങ് ചാലഞ്ചേഴ്സ്, പ്രീമിയർ ടയേഴ്സ്, ഫാക്ട് തുടങ്ങിയ ടീമുകൾക്കായും കളിച്ചിട്ടുണ്ട്. ഉസ്മാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

English Summary: Former footballer KV Usman Koya passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com