ADVERTISEMENT
ബെർലിൻ ∙ മാറ്റിവച്ച ജർമൻ കപ്പ് ഫുട്ബോൾ ഫൈനൽ ജൂലൈ നാലിനു നടക്കും. ബെർലിനിലെ ഒളിംപിക് സ്റ്റേഡിയത്തിൽ കാണികളില്ലാതെയാകും മത്സരം. സെമി ഫൈനലുകൾ ജൂൺ ഒൻപതിനും പത്തിനുമാണ്. ബയൺ മ്യൂണിക്ക്–ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്, ബയേർ ലെവർക്യുസൻ–സാർബ്രൂക്കൻ എന്നിവയാണ് സെമി പോരാട്ടങ്ങൾ. ജർമൻ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനത്തിന് ഇനി സർക്കാരിന്റെ അംഗീകാരം കൂടി വേണം. ജർമൻ‍ ബുന്ദസ്‌ലിഗ 16ന് പുനരാരംഭിക്കാനിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com