ADVERTISEMENT

ബെർലിൻ ∙ സ്വന്തം മൈതാനത്ത് ആളും ആരവവുമില്ലാതെ പോയത് എഫ്സി കൊളോണിനെ ബാധിച്ചെന്നു തോന്നുന്നു! ജർമൻ ബുന്ദ‌സ്‌ലിഗ ഫുട്ബോൾ പുനരാരംഭിച്ചതിനു ശേഷമുള്ള രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തിൽ കൊളോൺ മെയ്ൻസിനോടു സമനില വഴങ്ങി (2–2). മാർക് ഉത്ത് (6’), ഫ്ലോറിയൻ കെയ്ൻസ് ((53’) എന്നിവരുടെ ഗോളുകളിൽ കൊളോൻ 2–0നു മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിലെ രണ്ടു ഗോളുകളിൽ മെയ്ൻസ് തിരിച്ചടിച്ചു.

ശനിയാഴ്ച നടന്ന മൽസരത്തിൽ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷ്  3–1ന് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ തോൽപ്പിച്ചു. ആദ്യ ഏഴു മിനിറ്റിൽ തന്നെ 2–0നു മുന്നിലെത്തിയ ഗ്ലാഡ്ബാഷ് 73–ാം മിനിറ്റിൽ മൂന്നാം ഗോളും നേടി. അലസ്സെയ്ൻ പ്ലീ, മാർക്കസ് തുറാം, റാമി ബെൻസെബെയ്നി എന്നിവരാണ് സ്കോറർമാർ. ആന്ദ്രെ സിൽവയാണ് ഫ്രാങ്ക്ഫർട്ടിന്റെ ആശ്വാസഗോൾ നേടിയത്. ജയത്തോടെ മോൺചെൻഗ്ലാഡ്ബാഷ് കിരീടസാധ്യത നിലനിർത്തി (52 പോയിന്റ്). ബയൺ മ്യൂണിക്ക്, ബൊറൂസിയ ഡോർട്ട്മുണ്ട് എന്നിവരാണ് അവർക്കു മുന്നിലുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com