ADVERTISEMENT

ബെർലിൻ ∙ യൂണിയൻ ബെർലിനെ 2–0നു തോൽപിച്ച് ബയൺ മ്യൂണിക് ബുന്ദസ്‌ലിഗ കിരീടത്തിലേക്കുള്ള കുതിപ്പിന് ആക്കംകൂട്ടി. 58 പോയിന്റുള്ള ബയണിന് ഇപ്പോൾ ഒന്നാം സ്ഥാനത്ത് വീണ്ടും 4 പോയിന്റ് ലീഡായി. 54 പോയിന്റോടെ ബൊറൂസിയ ഡോർട്മുണ്ട് 2–ാമത്. 

‍26നു ബയണും ഡോർട്മുണ്ടും തമ്മിലുള്ള മത്സരം നിർണായകമായി. 40–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ റോബർട്ട് ലെവൻഡോവ്സ്കിയാണ് ബയൺ അക്കൗണ്ട് തുറന്നത്. സീസണിൽ പോളണ്ട് താരത്തിന്റെ 26–ാം ഗോൾ. 80–ാം മിനിറ്റിൽ ബെഞ്ചമിൻ പവാർദ് ബയണിന്റെ 2–ാം ഗോളും നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com