ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ്  ഫുട്ബോൾ  ക്ലബ്  ബോൺമത്തിന്റെ ഗോൾകീപ്പർ ആരോൺ റാംസ്ഡെയ്‌ലിനു കോവിഡ് സ്ഥിരീകരിച്ചു. തനിക്കു രോഗം ബാധിച്ചെന്ന യാഥാർഥ്യം അംഗീകരിക്കാനാവുന്നില്ലെന്ന് ഇംഗ്ലണ്ട് ജൂനിയർ ടീം താരമായ റാംസ്ഡെയ്‌ൽ പറഞ്ഞു. പ്രീമിയർ ലീഗ് അടുത്ത മാസം പുനരാരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ രണ്ടാംവട്ട പരിശോധനയിലാണ് ഇരുപത്തിരണ്ടുകാരൻ റാംസ്ഡെയ്‌ൽ കോവി‍ഡ് പോസിറ്റീവായത്.

‘എനിക്ക് ഒരു രോഗലക്ഷണവുമില്ല.  ഞാൻ കഴിഞ്ഞ ദിവസം ഷോപ്പിങ്ങിനു പുറത്തിറങ്ങിയിരുന്നു.  അകലം പാലിച്ചും സൂക്ഷിച്ചുമാണു ഞാൻ കാര്യങ്ങൾ ചെയ്തത്. എന്നിട്ടും എനിക്കു വൈറസ് ബാധിച്ചതു വലിയ ഞെട്ടലുണ്ടാക്കി. ആരോഗ്യമുള്ള ചെറുപ്പക്കാരിൽ കൊറോണ വൈറസ് കടന്നാൽ ലക്ഷണങ്ങളൊന്നും ഉണ്ടാകില്ലെന്നുറപ്പായി’– റാംസ്ഡെയ്‌ൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com