ADVERTISEMENT

റിയോ ഡി ജനീറോ∙ ബ്രസീലിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാവപ്പെട്ട തൊഴിലാളികൾക്കായി സർക്കാർ അനുവദിച്ച ക്ഷേമനിധിക്ക് അർഹരായവരിൽ ഫുട്ബോൾ സൂപ്പർതാരം നെയ്മറും! ബ്രസീലിലെ ഒരു പ്രാദേശിക ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലോക്ഡൗൺ നിമിത്തം തൊഴിൽ ചെയ്യാനാകാതെ ബുദ്ധിമുട്ടുന്ന ആളുകൾക്കായി സർക്കാർ അനുവദിച്ച 120 ഡോളറിന്റെ (9,000ത്തിലധികം രൂപ) സഹായത്തിനാണ് നെയ്മർ ‘അപേക്ഷിച്ചതും’ സർക്കാർ അനുവദിച്ചതും. പിന്നീട് അപേക്ഷ വ്യാജമാണെന്ന് തെളിഞ്ഞതോടെ സഹായധനം അനുവദിച്ചത് മരവിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായിക താരങ്ങളിലൊരാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് കളിക്കുന്ന നെയ്മർ. അദ്ദേഹത്തിന്റെ പേരിൽ ആരോ വ്യാജമായി സമർപ്പിച്ചതാണ് അപേക്ഷയെന്നാണ് വിവരം. അതേസമയം വ്യക്തമായ രേഖകളോടു കൂടി പാസാക്കേണ്ടതാണ് അപേക്ഷയെന്നിരിക്കെ, നെയ്മറിന്റെ അപേക്ഷയ്ക്ക് അനുമതി ലഭിച്ചത് വിവാദമായി. നെയ്മറിന്റെ പേരും ജനന തീയതിയും തിരിച്ചറിയൽ കാർഡ് നമ്പറും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഉപയോഗിച്ചാണ് വ്യാജ അപേക്ഷ സമർപ്പിച്ചത്.

അപേക്ഷ അംഗീകരിച്ച് പണം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കിയ ശേഷമാണ് അപേക്ഷ വ്യാജമാണെന്ന് വ്യക്തമായത്. ഇതോടെ, അപേക്ഷയ്ക്ക് അനുമതി നൽകിയ നടപടി മരവിപ്പിക്കുകയായിരുന്നുവെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ ‘അപേക്ഷ പരിഗണനയിലാണ്’ എന്നാണ് മറുപടി ലഭിക്കുന്നത്.

ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് കളിക്കുന്ന നെയ്മറിന് ഈ വർഷം മാത്രം കരാർ പ്രകാരം 95.5 മില്യൻ യുഎസ് ഡോളർ (ഏതാണ്ട് 722 കോടിയോളം രൂപ) ലഭിച്ചതായാണ് റിപ്പോർട്ട് ഇതിനിടെയാണ് കോവിഡ് ബാധിതർക്കായി ബ്രസീൽ സർക്കാർ നൽകുന്ന 120 ഡോളർ സഹായത്തിന് (ഏതാണ്ട് 9,000 രൂപ) നെയ്റിന്റെ പേരും റജിസ്റ്റർ ചെയ്യപ്പെട്ടത്.

English Summary: Neymar mistakenly registered to receive welfare repayment compensation from Brazilian government, says report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com