ADVERTISEMENT

കോഴിക്കോട് ∙ ഐഎസ്‍എൽ ടീം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കോഴിക്കോട്ടു മത്സരങ്ങൾ നടത്തിയാൽ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഐ ലീഗ് മത്സരങ്ങൾ നടത്താൻ ഗോകുലം കേരള എഫ്സി. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയമാണ് ഐ ലീഗ് ടീമായ ഗോകുലത്തിന്റെ ഹോം ഗ്രൗണ്ട്. 2021– 22 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നാലോ അഞ്ചോ മത്സരങ്ങൾ കോഴിക്കോട്ടു നടത്താൻ പദ്ധതിയുണ്ട്. ഈ പശ്ചാത്തലത്തിലാണു കൊച്ചിയിൽ തങ്ങളുടെ ഒന്നോ രണ്ടോ മത്സരം നടത്താൻ ഗോകുലം ആലോചിക്കുന്നത്.  

കൂടുതൽ കാണികളെത്താൻ സാധ്യതയുള്ള മത്സരങ്ങൾ കൊച്ചിയിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. തൽക്കാലം ഈ സീസണിൽ കോഴിക്കോട്ടു മത്സരങ്ങൾ നടത്തില്ലെന്നു ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്.  അതുകൊണ്ടുതന്നെ ഈ സീസണിൽ കൊച്ചിയിലേക്കു പോകേണ്ട എന്നാണു ഗോകുലത്തിന്റെ തീരുമാനം. അതേസമയം, ഈ സീസണിൽ മലപ്പുറം മഞ്ചേരി പയ്യനാട് സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ രണ്ടോ മൂന്നോ മത്സരങ്ങൾ ഗോകുലം നടത്തിയേക്കും. ഇതുമായി ബന്ധപ്പെട്ടു കൗൺസിൽ ഭാരവാഹികളുമായി നാളെ ചർച്ചയുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com