ADVERTISEMENT

കിരീടജയത്തിന്റെ ആവേശത്തിലാണു സർപ്രീത് സിങ്. യൂറോപ്പിലെ ഏതെങ്കിലുമൊരു മുൻനിര ഫുട്ബോൾ ലീഗ് ജയിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ. ബുന്ദസ്‌ലിഗ ചാംപ്യൻമാരായ ബയൺ മ്യൂനിക്ക് ടീമിലെ ഈ അറ്റാക്കിങ് മിഡ്ഫീൽഡർ (21) ‘മനോരമ’യോട് സംസാരിക്കുന്നു.

∙ സ്വപ്നം യാഥാർഥ്യമായി. വളരെ വലിയ മുഹൂർത്തം. ന്യൂസീലൻഡിൽ ജനിച്ചു വളർന്ന ഞാനെന്നും കൊതിയോടെ നോക്കിയിരുന്നതു യൂറോപ്പിലേക്കാണ്. യൂറോപ്പിൽ മുൻനിര ലീഗ് കളിക്കണമെന്നതായിരുന്നു സ്വപ്നം. ഉയർന്ന നിലവാരമുള്ള ഈ ടീമിൽ എത്തിപ്പെട്ടതു ഭാഗ്യമാണ്. ഇവിടെ ഞാനെപ്പോഴും വിദ്യാർഥിയാണ്. ഇപ്പോൾ ചാംപ്യൻ ടീമിന്റെ ഭാഗമാണു ഞാൻ. ഇത് ആദ്യകിരീടം. പല കിരീടങ്ങളിൽ ആദ്യത്തേത് എന്നാശിക്കുന്നു. അവയിലേക്ക് എത്താൻ ഏറെ കഠിനാധ്വാനം ആവശ്യമാണ്.

∙ കുടുംബത്തോടു കടപ്പെട്ടിരിക്കുന്നു. എന്റെ എല്ലാ നേട്ടത്തിലും അവർ പങ്കാളികളാണ്. വിജയത്തിലേക്ക് ഇടിച്ചുകയറണം എന്നാണ് അവരുടെ ആഗ്രഹം. തുടർന്നും വളരണം, കഴിവുകൾ വികസിപ്പിക്കണം.അങ്ങനെ അവരുടെ അഭിമാനമാകണം.

∙ അടുത്ത സീസണിൽ കഴിയുന്നത്ര മത്സരങ്ങൾ കളിക്കണം എന്നാണ് ആഗ്രഹം. മികച്ച പരിശീലക സ്റ്റാഫും പരിചയസമ്പന്നരായ കളിക്കാരും ഉൾപ്പെടുന്ന ഈ ചുറ്റുപാട് ഏറെ സഹായകമാണ്. സഹകളിക്കാർ പരിശീലനത്തിനു മുൻപും അതിനുശേഷവും ചെയ്യുന്ന കാര്യങ്ങൾ പ്രചോദനമാണ്. ആ കഠിനാധ്വാനമാണ് എന്റെ പാഠം. കഠിനാധ്വാനം ഫലം ചെയ്യുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

English Summary: Bundesliga win a dream come true for Bayern's Sarpreet Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com