ADVERTISEMENT

സ്റ്റുട്ഗർട് ∙ ഒരു പതിറ്റാണ്ടോളം ജർമൻ ദേശീയ ഫുട്ബോൾ ടീമിലും വിവിധ ക്ലബ്ബുകളിലും കളിച്ച സ്ട്രൈക്കർ മാരിയോ ഗോമസ് വിരമിച്ചു. ബുന്ദസ്‌ലിഗയിൽ 1–3നു ദാംഷട്ടിനോടു പരാജയപ്പെട്ട കളിയിൽ വിഎഫ്ബി സ്റ്റുട്ഗർട്ടിന്റെ ഏകഗോൾ നേടിയ ഗോമസ് പിന്നാലെ കളി നിർത്തുകയാണെന്നും പ്രഖ്യാപിച്ചു. 

രാജ്യാന്തര ഫുട്ബോളിൽനിന്നു നേരത്തേ വിരമിച്ച മുപ്പത്തിനാലുകാരനായ ഗോമസ് ജർമൻ ക്ലബ്ബുകളായ ബയൺ മ്യൂനിക്ക്, വോൾ‌വ്സ്ബർഗ്, സ്റ്റുട്ഗർട് എന്നിവയ്ക്കു പുറമേ ഇറ്റാലിയൻ ക്ലബ് ഫിയോറന്റീനയിലും കളിച്ചിട്ടുണ്ട്. 

600 മത്സരങ്ങളിൽനിന്ന് 319 ഗോളുകളും 72 അസിസ്റ്റുകളും പേരിലുണ്ട്. ജർമനിക്കായി 78 കളിയിൽ 31 ഗോളുകൾ നേടി.

English Summary: Mario Gomez retires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com