ADVERTISEMENT

ബാർസിലോന ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മഡ്രിഡ് 2 പോയിന്റ് ലീഡോടെ ഒന്നാം സ്ഥാനത്ത്. കരിം ബെൻസേമയുടെ അതിഗംഭീരമായ ഹീൽ പാസിൽ കസീമീറോ നേടിയ ഗോളിൽ എസ്പന്യോളിനെ 1–0നു റയൽ തോൽപിച്ചു. സെൽറ്റവിഗോയോട് കഴിഞ്ഞ ദിവസം സമനില വഴങ്ങിയ ബാർസിലോന 2 പോയിന്റ് പിന്നിൽ രണ്ടാമതായി. 6 മത്സരങ്ങൾ കൂടി ശേഷിക്കെ കിരീടപ്പോരാട്ടത്തിൽ റയലിനു നിർണായക മേധാവിത്തം നൽകുന്നതാണ് ഈ മത്സരഫലം.

ഫ്രഞ്ച് താരം ബെൻസേമയുടെ മാന്ത്രികനീക്കമാണു ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം റയലിന് ആധിപത്യം നൽകിയത്. സഹകളിക്കാരന്റെ സ്ഥാനമെവിടെയെന്നു നോക്കുക പോലും ചെയ്യാതെ ബെൻസേമ നൽകിയ പിൻകാൽ പാസ് എസ്പന്യോൾ ഡിഫൻഡർ ബെർണാഡോ എസ്പിനോസയുടെ കാലുകൾക്കിടയിലൂടെ കസീമിറോയ്ക്ക്. ഓടിക്കയറിയ ബ്രസീലുകാരൻ അനായാസം പന്തു വലയിലെത്തിച്ചു. തോൽവിയോടെ എസ്പന്യോൾ അടുത്ത സീസണിൽ തരംതാഴ്ത്തപ്പെടുമെന്നും ഉറപ്പായി. ചാംപ്യൻസ് ലീഗ് സ്ഥാനത്തിനു വേണ്ടി രംഗത്തുള്ള വിയ്യാറയൽ 2–0നു വലെൻസിയയെ തോൽപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com