ADVERTISEMENT

ജെനോവ ∙ ലയണൽ മെസ്സി ലളിതസുന്ദരമായൊരു പെനൽറ്റി കിക്കിലൂടെ കരിയറിലെ 700–ാം ഗോൾ തികച്ച ദിനം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത് റോക്കറ്റ് പോലൊരു ഗോൾ! ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവെന്റസ്  3–1നു ജെനോവയെ തോൽപിച്ച മത്സരത്തിൽ ടീമിന്റെ രണ്ടാം ഗോളാണ് റൊണാൾഡോ നേടിയത്.

പൗളോ ഡിബാലയുടെ സോളോ ഗോളും ഡഗ്ലസ് കോസ്റ്റയുടെ മഴവിൽ ഗോളും യുവെ വിജയത്തിനു ചന്തം പകർന്നു. ഈ സീസണോടെ ടീം വിട്ട് ബാർസിലോനയിലേക്കു പോകുന്ന ബോസ്നിയൻ മിഡ്ഫീൽഡർ മിറാലെം പ്യാനിച്ച് നൽകിയ പാസ് സ്വീകരിച്ച്, ബോക്സിനു പുറത്തു നിന്ന് പായിച്ച ലോങ് റേഞ്ചറിൽനിന്നായിരുന്നു റൊണാൾഡോയുടെ ഗോൾ. ജയത്തോടെ യുവെ 72 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. ടോറിനോയെ 2–1നു തോൽപിച്ച ലാസിയോയാണ് രണ്ടാം സ്ഥാനത്ത്. 30

30–ാം ഗോൾ 

കഴിഞ്ഞ 10 സീസണിനിടെ, ഗോൾ പോസ്റ്റിൽ നിന്ന് 25 മീറ്റർ എങ്കിലും അകലെ നിന്ന് റൊണാൾഡോ നേടുന്ന 30–ാം ഗോളായിരുന്നു ജെനോവയ്ക്കെതിരെ. 29 മീറ്റർ അകലെ നിന്നാണ് റൊണാൾഡോ ഇന്നലെ ഗോൾ നേടിയത്. 

ബ്രൂണോ, പോഗ്ബ തിളങ്ങി: യുണൈറ്റഡിന് വിജയം

‍ബ്രൈറ്റൺ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആദ്യ 4 സ്ഥാനക്കാരിലൊന്നായി അടുത്ത ചാംപ്യൻസ് ലീഗിനു യോഗ്യത സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ, മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉശിരൻ വിജയം. ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയനെ 3–0ന് ചുവന്ന ചെകുത്താന്മാർ കീഴടക്കി.

പോർച്ചുഗീസുകാരൻ മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസിന്റേതാണ് 2 ഗോളുകൾ. ഫ്രഞ്ച് താരം പോൾ പോഗ്ബയും ഗോൾ നേടി. 32 കളിയിൽ ഇതോടെ യുണൈറ്റഡിന് 52 പോയിന്റായി. ഒരു മത്സരം കുറച്ചു കളിച്ച നാലാം സ്ഥാനക്കാരായ ചെൽസിയെക്കാൾ 2 പോയിന്റ് പിന്നിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com