ADVERTISEMENT
മുംബൈ ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിലെ റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് എഫ്സി ഗോവ താരം യൂഗോ ബോമെസ് മുംബൈ സിറ്റി എഫ്സിയിലേക്ക്. ഫ്രഞ്ച് മിഡ്ഫീൽഡറുമായി 2022 വരെ ഗോവയ്ക്കു കരാർ ബാക്കിയുള്ളതിനാൽ, ട്രാൻസ്ഫർ വിപണിയിലെ ‘നഷ്ടപരിഹാരത്തുക’യായ ബൈ ഔട്ട് ക്ലോസ് അനുസരിച്ച് 1.6 കോടി രൂപയ്ക്കാണു ക്ലബ് മാറ്റം. മുൻ ഗോവൻ കോച്ച് സെർജിയോ ലൊബേറ പരിശീലിപ്പിക്കുന്ന മുംബൈയിലേക്കു പോകുന്ന 4–ാമത്തെ എഫ്സി ഗോവ താരമാണു ബോമെസ്. മുൻപു ക്യാപ്റ്റൻ മന്ദാർ റാവു ദേശായി, മൊറോക്കൻ   മിഡ്ഫീൽഡർ അഹ്മദ് ജഹാ, സെനഗൽ താരം മൗർറ്റാഡ ഫാൾ എന്നിവരെ മുംബൈ കൊത്തിയിരുന്നു. പെഡ്രോ മൻസിയെ ഒരു ജാപ്പനീസ് ക്ലബ് സ്വന്തമാക്കിയതാണ് (ഒരു കോടി രൂപ) ഐഎസ്എൽ ചരിത്രത്തിലെ മുൻ റെക്കോർഡ് ട്രാൻസ്ഫർ. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com