ADVERTISEMENT

മിലാൻ∙ ഇറ്റാലിയൻ ക്ലബ് എസി മിലാന്റെ സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് കോവിഡ് 19 സ്ഥിരീകരിച്ചു. മുപ്പത്തെട്ടുകാരനായ ഇബ്രാഹിമോവിച്ചിന് കോവിഡ് സ്ഥിരീകരിച്ച വിവരം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ക്ലബ് തന്നെയാണ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചശേഷം അദ്ദേഹം ക്വാറന്റീനിൽ പ്രവേശിച്ചതായും ക്ലബ് വ്യക്തമാക്കി. ഇറ്റാലിയൻ സെരി എയിൽ കഴിഞ്ഞ ദിവസം ബൊളോഞ്ഞയ്‌ക്കെതിരെ ഇരട്ടഗോളുമായി എസി മിലാന്റെ വിജയശിൽപിയായത് ഇബ്രാഹിമോവിച്ചായിരുന്നു.

ഇക്കഴിഞ്ഞ ജൂണിൽ ഫുട്ബോൾ മത്സരങ്ങൾ പുനഃരാരംഭിച്ചശേഷം ഇറ്റലിയിൽ കോവിഡ് സ്ഥിരീകരിക്കുന്ന ഏറ്റവും പ്രമുഖ താരമാണ് ഇബ്രാഹിമോവിച്ച്. അടുത്ത മാസം അദ്ദേഹത്തിന് 39 വയസ് പൂർത്തിയാകുകയാണ്. എസി മിലാനിൽ ഇബ്രാഹിമോവിച്ചിന്റെ സഹതാരമായ ബ്രസീലിന്റെ ലിയോ ദുവാചിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, ടീമിലെ മറ്റുള്ളവരെയും പരിശോധനയ്ക്കു വിധേയരാക്കിയെങ്കിലും ഫലം നെഗറ്റീവാണെന്ന് എസി മിലാൻ വ്യക്തമാക്കി.

English Summary: Zlatan Ibrahimovic tests positive for COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com