ADVERTISEMENT

പാരിസ് ∙ ‘ക്വാറന്റീൻ’ കാലം കഴിഞ്ഞ് സീസണിലെ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ഇന്നു തുടക്കം. കോവിഡ് മൂലം ഒരു മാസത്തിലേറെ വൈകിയാണ് ഇത്തവണ സീസൺ തുടങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ 16 മത്സരങ്ങളാണ് ഇന്നും നാളെയുമായി നടക്കുന്നത്. യുവെന്റസ്, ചെൽസി, പിഎസ്ജി, ബാർസിലോന എന്നിവരുടെ മത്സരങ്ങൾ ഇന്ത്യൻ സമയം ഇന്നു രാത്രി. റയൽ മഡ്രിഡ്, അയാക്സ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ബയൺ മ്യൂണിക്ക്, അത്‌ലറ്റിക്കോ മഡ്രിഡ്, ഇന്റർ മിലാൻ എന്നിവരുടെ മത്സരങ്ങൾ നാളെ. 

ചാംപ്യൻസ് ലീഗ് ഗ്രൂപ്പുകൾ

എ: ബയൺ മ്യൂണിക്, അത്‌ലറ്റിക്കോ മഡ്രിഡ്, സാൽസ്ബർഗ്, ലോക്കോമോട്ടിവ്

ബി: റയൽ മഡ്രിഡ്, ഷക്തർ ഡൊണസ്ക്, ഇന്റർ മിലാൻ, മോൺചെൻഗ്ലാഡ്ബാഷ്

സി: പോർട്ടോ, മാഞ്ചസ്റ്റർ സിറ്റി, ഒളിംപിയാക്കോസ്, മാഴ്സൈ

ഡി: ലിവർപൂൾ, അയാക്സ്, അറ്റലാന്റ, മിറ്റിലാൻഡ്

ഇ: സെവിയ്യ, ചെൽസി, ക്രാസ്നോദർ, റെന്നെ

എഫ്: സെനിത്, ഡോർട്മുണ്ട്, ലാസിയോ, ക്ലബ് ബ്രൂഗ്

ജി: യുവെന്റസ്, ബാർസിലോന, ഡൈനമോ കീവ്, ഫെറൻസ്വറോസ്

എച്ച്: പിഎസ്ജി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലൈപ്സിഗ്, ബസെക്‌സെഹിർ

∙ മത്സരം നടത്തുന്ന സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അധികൃതരുടെ അനുമതിയുണ്ടെങ്കിൽ ഗാലറി ശേഷിയുടെ 30 ശതമാനം കാണികൾക്ക് മത്സരം കാണാൻ പ്രവേശനം നൽകുമെന്ന് യുവേഫ. 

English Summary: Champions League unlocking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com