ADVERTISEMENT

യൂറോപ്പ ലീഗ് ചരിത്രത്തിലെ ഏറ്റവും ദൂരം കൂടിയ ലോങ് റേഞ്ചർ ഗോൾ എന്ന റെക്കോർഡ് സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിന്. ബൽജിയം ക്ലബ് സ്റ്റാർഡേർഡ് ലീജിയിക്കെതിരെ റേഞ്ചേഴ്സിന്റെ ഇരുപത്തിയേഴുകാരൻ താരം കെമർ റൂഫാണ് മധ്യവരയ്ക്ക് അപ്പുറത്തുനിന്ന് ലക്ഷ്യം കണ്ടത്.

ഇൻജറി ടൈമിൽ (90+2) സ്വന്തം പകുതിയിൽ 3 ലീജിയി താരങ്ങളെ വെട്ടിച്ച് മുന്നേറാൻ ശ്രമിച്ച റൂഫിന്റെ അകലക്കാഴ്ചയിൽ, ലീജിയി ഗോളി അർനോഡ് ബൊഡാർട് ഗോൾപോസ്റ്റിൽനിന്ന് മുന്നിലേക്കു കയറി നിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. അടുത്ത സെക്കൻഡിൽ 49.9 മീറ്റർ ദൂരെ നിന്ന് റൂഫിന്റെ ലോങ്റേഞ്ചർ. ഉയർത്തിയടിച്ച പന്ത് ഗോളിയുടെ തലയ്ക്കു മുകളിലൂടെ ഗോൾവലയിൽ.

‘‘1998ലാണ് ഞാൻ പ്രഫഷനൽ കളിക്കാരനായത്. ഇന്നുവരെ ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ഗംഭീരഗോൾ’’. – മത്സരശേഷം റേഞ്ചേഴ്സ് പരിശീലകൻ സ്റ്റീവൻ ജെറാർദ് പറഞ്ഞു.

English Summary: Kemar Roofe's stunning Rangers goal rated against the best as top 5 halfway efforts ranked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com