ADVERTISEMENT

ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യൻ യൂണിയനിൽ ചേരാൻ കുറച്ചു വൈകി; ഹൈദരാബാദ് എഫ്സി ഐഎസ്എലിൽ കൂടാനും! കഴിഞ്ഞ സീസണിൽ പുണെയ്ക്കു പകരക്കാരായി എത്തിയ ഹൈദരാബാദിന്റെ അരങ്ങേറ്റം പിച്ച വച്ചായിരുന്നു. 18 കളികളിൽ നിന്ന് 10 പോയിന്റാണ് അവർ നേടിയത്. ജയിച്ചത് രണ്ടേ രണ്ട് മത്സരങ്ങൾ. ഇത്തവണ ജർമൻ ബുന്ദസ്‌ലിഗ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടുമായി കരാറുമുണ്ട്.

∙ സന്റാന–സന്റാസ

ഹൈദരാബാദി ബിരിയാണിക്ക് ഇത്തവണ സ്പാനിഷ് മസാലക്കൂട്ടാണ്. ഡിഫൻഡർ ഒഡെയ് ഒനെയ്ൻഡ്യ, മിഡ്ഫീൽഡർ ലൂയിസ് സാസ്ത്രെ, ഫോർവേഡുകളായ അഡ്രിയെൻ സന്റാന, ഫ്രാൻ സന്റാസ എന്നിവരെല്ലാം സ്പെയിനിൽ നിന്നെത്തിക്കഴിഞ്ഞു. കഴിഞ്ഞ സീസണിൽ 39 ഗോളുകളാണ് ഹൈദരാബാദ് വാങ്ങിയത്. അടിച്ചത് 21 മാത്രം. ഇത്തവണ പ്രതീക്ഷ സന്റാന–സന്റാസ സഖ്യത്തിൽ. ഓസ്ട്രേലിയൻ ഫോർവേഡ് ജോയൽ കിയാനീസും കൂട്ടുണ്ട്.

∙ ഇന്ത്യൻ‌ രുചി

ലൈനപ്പിന്റെ താക്കോൽ സ്ഥാനങ്ങളിൽ മികച്ച ഇന്ത്യൻ താരങ്ങളുണ്ട് ഹൈദരാബാദിന്. ഗോൾകീപ്പർമാരായി ലക്ഷ്മികാന്ത് കട്ടിമണി, സുബ്രത പോൾ, ഡിഫൻസിൽ സൗവിക് ചക്രവർത്തി, മിഡ്ഫീൽഡിൽ ആദിൽ ഖാൻ, ലാൽദൻമാവിയ റാൾട്ടെ, മുന്നേറ്റത്തിൽ ഹാളീചരൺ നർസാരി, ലിസ്റ്റൻ കൊളാസോ..മിഡ്ഫീൽഡിൽ ബ്രസീലിയൻ താരം ജോവോ വിക്ടറുമുണ്ട്.

∙ റോക പോയി, റോക വന്നു..

ആൽബർട്ട് റോക എഫ്സി ബാർസിലോനയുടെ ഫിറ്റ്നസ് കോച്ച് ആയി പോയപ്പോൾ പകരം മറ്റൊരു ബാർസിലോനക്കാരനെയാണ് ഹൈദരാബാദ് തേടിപ്പിടിച്ചത്– അൻപത്തിരണ്ടുകാരൻ മനോലോ മാർക്വെസ് റോക.

English Summary: Hyderabad FC, ISL 2020-21 - Team Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com