ADVERTISEMENT
കൊച്ചി ∙ ഐഎസ്എൽ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു 3 ക്യാപ്റ്റൻമാർ. കളിക്കാർക്കിടയിൽ വോട്ടെടുപ്പ് നടത്തിയാണു പരിശീലകൻ കിബു വിക്കൂന ക്യാപ്റ്റൻമാരെ തിരഞ്ഞെടുത്തത്. സിംബാബ്‌വെയിൽനിന്നു പുതുതായി വന്ന പ്രതിരോധ താരം കോസ്റ്റ നമോയിനെസു, കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളും കളിച്ച ഗോവൻ പ്രതിരോധ താരം ജെസൽ കാർണെയ്റോ, കഴിഞ്ഞ സീസണിൽ ബർത്‌ലോമിയോ ഓഗ്ബച്ചെ പുറത്തിരുന്ന കളികളിൽ ടീമിനെ നയിച്ച മിഡ്‌ഫീൽഡർ സെർജിയോ സി‍‍ഡോഞ്ച എന്നിവർ ഇത്തവണ മാറിമാറി ടീമിനെ നയിക്കും. കഴിഞ്ഞയാഴ്ച എടികെ മോഹൻ ബഗാൻ പുതിയ സീസണിലേക്ക് 5 ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com