ADVERTISEMENT

മഡ്രിഡ് ∙ ഒരു പതിറ്റാണ്ടിനിടെ ബാർസിലോനയ്ക്കെതിരെ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ആദ്യജയം കുറിച്ച് അത്‌ലറ്റിക്കോ മഡ്രിഡ് (1–0). ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ (45+3) ബാർസ ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർസ്റ്റെഗന്റെ പിഴവു മുതലെടുത്ത് യാനിക് കരാസ്കോയാണ് അത്‌ലറ്റിക്കോയുടെ വിജയഗോൾ നേടിയത്. ജയത്തോടെ അത്‌ലറ്റിക്കോ പോയിന്റ് പട്ടികയിൽ 2–ാം സ്ഥാനത്തേക്കു കയറി. ബാർസ 11–ാം സ്ഥാനത്ത്.

ജെറാർദ് പിക്വെ മത്സരത്തിൽ കാൽമുട്ടിനു പരുക്കേറ്റു മടങ്ങിയതും ബാർസ കോച്ച് റൊണാൾഡ് കൂമാനു തലവേദനയായി. ചിരവൈരികളായ റയൽ മഡ്രിഡ്, വിയ്യാ റയലിനോട് 1–1 സമനില വഴങ്ങിയതു മാത്രമാണ് കറ്റാലൻ ക്ലബ്ബിന് ആശ്വാസം. 2–ാം മിനിറ്റിൽ മരിയാനോ ഡയസ് റയലിനെ മുന്നിലെത്തിച്ചെങ്കിലും 76–ാം മിനിറ്റിൽ ജെറാർദ് മൊറീനോ പെനൽ‌റ്റിയിലൂടെ വിയ്യാറയലിനു സമനില നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com