ADVERTISEMENT

ലണ്ടൻ ∙ ഉറച്ചു നിന്ന പ്രതിരോധനിരയും അധ്വാനിച്ചു കളിച്ച മധ്യനിരയും മൂർച്ചയേറിയ മുന്നേറ്റവും ഒത്തു ചേർന്നപ്പോൾ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനം മാഞ്ചസ്റ്റർ സിറ്റിയെ 2–0ന്

തോൽപിച്ചു വിട്ടു. ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് ടീമുകളും ജയം കുറിച്ചു. സ്വന്തം മൈതാനത്ത് 5–ാം മിനിറ്റിൽ തന്നെ ടോട്ടനം ഗോളടി തുടങ്ങി. ടാൻഗുയി എൻഡോംബെലെയുടെ പാസ് ഓടിപ്പിടിച്ചെടുത്ത സൺ ഹ്യൂങ് മിൻ പന്ത് സിറ്റി ഗോൾകീപ്പർ എദേഴ്‍സന്റെ കാലുകൾക്കിടയിലൂടെ ഗോളിലേക്കു വിട്ടു. 65–ാം മിനിറ്റിൽ ജിയോവാനി ലോ സെൽസോ സിറ്റിയുടെ കഥ തീർത്തു. 

ഫുൾഹാമിനെ എവർട്ടൻ 3–2നു തോൽപിച്ച മത്സരത്തിൽ എവർട്ടൻ താരം ഡൊമിനിക് കാൽവെർട്ട് ല്യൂയിൻ ഇരട്ടഗോൾ നേടി. ന്യൂകാസിലിനെ ചെൽസി  2–0നു തോൽപിച്ച മത്സരത്തിൽ ടാമി ഏബ്രഹാം (65–ാം മിനിറ്റ്) ഗോൾ നേടി. ന്യൂകാസിൽ താരം ഫെഡറിക്കോ ഫെർണാണ്ടെസ് സെൽഫ് ഗോളിലൂടെ 10–ാം മിനിറ്റിൽ തന്നെ ചെൽസിക്കു ലീഡ് നൽകിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്ബ്രോമിനെ 1–0നാണ് തോൽപിച്ചത്. 56–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിന്റെ വിജയഗോൾ നേടിയത്. ബ്രൂണോയുടെ ആദ്യ കിക്ക് വെസ്ബ്രോം ഗോൾകീപ്പർ സാം ജോൺസ്റ്റൻ തടഞ്ഞെങ്കിലും കിക്കെടുക്കും മുൻപ് മുന്നോട്ടു കയറിയതിനാൽ റഫറി റീ കിക്ക് നിർദ്ദേശിച്ചു. രണ്ടാം തവണ ബ്രൂണോയ്ക്കു പിഴച്ചില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com