ADVERTISEMENT

പാരിസ് ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ബാർസിലോനയ്ക്ക് എതിരാളികൾ ഫ്രഞ്ച് ക്ലബ് പിഎസ്ജി. ലയണൽ മെസ്സിയുടെയും നെയ്മറുടെയും ക്ലബ്ബുകൾ നേർക്കുനേർ വരുന്ന മത്സരമാണു പ്രീക്വാർട്ടറിലെ ഏറ്റവും ആകർഷകമായ പോരാട്ടങ്ങളിലൊന്ന്. ബയൺ മ്യൂണിക് ലാസിയോയെ നേരിടും. ലിവർപൂളിനു കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളായ ജർമൻ ക്ലബ് ലൈപ്സീഗാണ് എതിരാളികൾ.

അത്‌ലറ്റിക്കോ മഡ്രിഡ് ചെൽസിയുമായി ഏറ്റുമുട്ടണം. മാഞ്ചസ്റ്റർ സിറ്റിക്കു ബൊറൂസിയ മോൺചെൻഗ്ലാഡ്ബ്ലാഷുമായാണു പോരാട്ടം. യുവന്റസ് പോർട്ടോയുമായും സെവിയ്യ ബൊറൂസിയ ഡോർട്മുണ്ടുമായും ഏറ്റുമുട്ടും. റയൽ മഡ്രിഡിന് ഇറ്റലിക്കാരായ അറ്റലാന്റയുമായാണു കളി. ഫെബ്രുവരി 16 മുതലാണു മത്സരങ്ങൾ.

English Summary: UEFA Champions League 2020-21, Pre-Quarter Draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com