ADVERTISEMENT

കോഴിക്കോട്∙ ഐ ലീഗ് ഫുട്ബോൾ സീസണ് ഇന്നു കിക്കോഫ്. കിരീടം ലക്ഷ്യമാക്കി ഗോകുലം കേരള എഫ്സിയുടെ പോരാട്ടവും ഇന്ന് ആരംഭിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ പൂർണമായും കൊൽക്കത്തയിൽ നടക്കുന്ന ലീഗിൽ ഗോകുലം കല്യാണി സ്റ്റേഡിയത്തിൽ വൈകിട്ട് 7ന് ചെന്നൈ സിറ്റി എഫ്സിയെ നേരിടും. വൺ സ്പോർട്സ് ടിവിയിൽ തൽസമയം കാണാം. 

മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഐഎസ്എല്ലിലേക്കു ചുവടുമാറ്റിയതോടെ, കിരീടപ്രതീക്ഷയുള്ള ടീമുകളിലൊന്നായി ഗോകുലം മാറിയിട്ടുണ്ട്. ഡിസംബറിൽ നടന്ന ഐഎഫ്എ ഷീൽഡിൽ മികച്ച പ്രകടനം നടത്തിയ ഘാന സ്ട്രൈക്കർ ഡെന്നിസ് അഗ്യാരെയാണ് ഗോകുലത്തിന്റെ തുറുപ്പ്ചീട്ട്. ഗോൾകീപ്പർ സി.കെ.ഉബൈദ് ഉൾപ്പെടെ 11 മലയാളി താരങ്ങളും ടീമിലുണ്ട്. പഞ്ചാബ് എഫ്സി – ഐസോൾ, സുദേവ ഡൽഹി–മുഹമ്മദൻസ് എന്നിവയാണ് ഇന്നു നടക്കുന്ന മറ്റു മത്സരങ്ങൾ. 

English Summary: I League football tournament to start today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com