sections
MORE

ലിവർപൂളിനു ജയം

liverpool
SHARE

ലണ്ടൻ ∙ എഫ്എ കപ്പ് ഫുട്ബോൾ മത്സരത്തിൽ ആസ്റ്റൻ വില്ലയെ 4–1നു തകർത്ത് ലിവർപൂൾ 4–ാം റൗണ്ടിലെത്തി. ലിവർപൂളിനായി സാദിയോ മാനെ 2 ഗോളുകളും ജോർജീനിയോ വിനാൾഡം, മുഹമ്മദ് സലാ എന്നിവർ ഓരോ ഗോൾ വീതവും നേടി. കോവിഡ് മൂലം അക്കാദമി താരങ്ങളുമായി ഇറങ്ങിയ വില്ലയ്ക്കായി പതിനേഴുകാരൻ ലൂയി ബാരി ആശ്വാസ ഗോളടിച്ചു. 

ബയണിനു തോൽവി

ബെർലിൻ ∙ ബുന്ദസ്‍‌ലിഗ ഫുട്ബോളിൽ 2 ഗോളിനു മുന്നിട്ടുനിന്നശേഷം ബൊറൂസിയ മോൺചെൻഗ്ലാഡ്‌ബാഷിനോടു ബയൺ മ്യൂണിക് തോൽവി വഴങ്ങി (2–3). 20–ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയും 26–ാം മിനിറ്റിൽ ലിയോൺ ഗോറെറ്റ്സ്കയും ബയണിനെ രണ്ടടി മുന്നിലെത്തിച്ചു. എന്നാൽ, ജോനാസ് ഹോഫ്മാന്റെ ഇരട്ടഗോളും (35’, 45’) ഫ്ലോറിയൻ ന്യൂഹോസിന്റെ ഗോളും (49’) ഗ്ലാഡ്ബാഷിനെ ജയത്തിലെത്തിച്ചു. 

Content Highlight:  FA cup: Liverpool wins

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA