മിലാൻ ∙ ഇന്റർമിലാനോട് 2–0ന് തോറ്റ യുവന്റസിന് ഈ വർഷത്തെ ഇറ്റാലിയൻ ലീഗ് കിരീടം കയ്യിൽ നിന്നകലുന്നു. തുടർച്ചയായ 9 വർഷം ലീഗിൽ ജേതാക്കളായ യുവന്റസിനെ നിക്കോവ്‍ ബാരെല്ല, മുൻ യുവെ താരം അർതുറോ വിദാൽ എന്നിവരുടെ ഗോളുകളിലാണ് ഇന്റർ തോൽപിച്ചത്. 40 പോയിന്റുമായി ഇന്റർ ഒന്നാം സ്ഥാനക്കാരായ എസി മിലാന് ഒപ്പമെത്തി. കാഗ്‌ലിയാരിയെ തോൽപിച്ചാൽ മിലാന് വീണ്ടും ലീഡാകും.
English Summary: Juventus loses to Inter Milan