ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ സൂപ്പർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും സമനിലയിൽ പിരി‍ഞ്ഞു (0–0). ഗോൾകീപ്പർ അലിസന്റെ 2 മികച്ച സേവുകളാണ് ലിവർപൂളിനെ തോൽവിയിൽ നിന്നു രക്ഷിച്ചത്. യുണൈറ്റഡിന്റെയും ലിവർപൂളിന്റെയും സമനില നേട്ടമായത് മാഞ്ചസ്റ്റർ സിറ്റിക്കാണ്.

ക്രിസ്റ്റൽ പാലസിനെ 4–0നു തകർത്ത് അവർ 2–ാം സ്ഥാനത്തേക്കു കയറി (35 പോയിന്റ്). യുണൈറ്റ‍ഡ് (37) തന്നെയാണ് ഒന്നാമത്. 34 പോയിന്റുള്ള ലിവർപൂൾ 4–ാം സ്ഥാനത്തേക്കിറങ്ങി. ലെസ്റ്റർ സിറ്റിയാണ് (35) മൂന്നാമത്. പാലസിനെതിരെ ഡിഫൻഡർ ജോൺ സ്റ്റോൺസിന്റെ 2 ഗോളുകളാണ് സിറ്റിക്കു തുണയായത്.

English Summary: Liverpool vs Manchester United match ends in draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com