ഫറ്റോർഡ ∙ കൊൽക്കത്ത ഡാർബിയുടെ 100–ാം വാർഷികത്തിൽ ഐഎസ്എൽ ഫുട്ബോൾ സീസണിലെ 2–ാം ജയവും എടികെ ബഗാനൊപ്പം. ഈസ്റ്റ് ബംഗാളിനെ 3–1നാണു നഗരവൈരികളായ ബഗാൻ തോൽപിച്ചത്.
റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, ഹാവിയർ ഹെർണാണ്ടസ് എന്നിവർ ബഗാനായി ഗോളടിച്ചു. ടിരിയുടെ സെൽഫ് ഗോളാണ് ഈസ്റ്റ് ബംഗാളിന് ആശ്വാസമായത്. ജയത്തോടെ ബഗാന് ഒന്നാം സ്ഥാനത്ത് 5 പോയിന്റിന്റെ ലീഡായി. 9–ാമതാണ് ഈസ്റ്റ് ബംഗാൾ. ആദ്യപാദത്തിൽ 2–0നായിരുന്നു ബഗാന്റെ ജയം.
English Summary: East Bengal vs Mohun Bagan