ADVERTISEMENT

ലണ്ടൻ ∙ കോവിഡ് മൂലം വേദികൾ മാറ്റിയ യൂറോപ്പ ലീഗ് പ്രീ–ക്വാർട്ടർ ആദ്യപാദ മത്സരങ്ങളിൽ യുണൈറ്റഡും ടോട്ടനമും വൻജയം കുറിച്ചു. യുവന്റസിന്റെ ടൂറിൻ സ്റ്റേ‍ഡിയത്തിൽ യുണൈറ്റഡ് 4–0നു സ്പാനിഷ് ക്ലബ് റയൽ സോസിദാദിനെ തോൽപിച്ചു. ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ ഓസ്ട്രിയൻ ക്ലബ് വോൾവ്സ്ബർഗിനെ ടോട്ടനം 4–1നു തോൽപിച്ചു.

റോമിൽ നടന്ന മത്സരത്തിൽ ആർസനൽ പോർച്ചുഗൽ ക്ലബ് ബെൻഫിക്കയോടും (1–1) പ്രാഗിൽ നടന്ന കളിയിൽ ലെസ്റ്റർ സിറ്റി ആതിഥേയരായ സ്ലാവിയ പ്രാഗിനോടും (0–0) സമനില വഴങ്ങി. ഇറ്റാലിയൻ സീരി എയിൽ ഒന്നാതുള്ള എസി മിലാനെ സെർബിയൻ ക്ലബ് റെഡ്സ്റ്റാർ ബൽഗ്രേഡ് 2–2 സമനിലയിൽ പിടിച്ചു. 

English Summary: Europa League football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com