കെപിഎൽ ഫുട്ബോൾ മാർച്ച് 6 മുതൽ
Mail This Article
×
കൊച്ചി ∙ ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാന ഫുട്ബോൾ ലീഗായ കേരള പ്രീമിയർ ലീഗിനു മാർച്ച് 6നു കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ മഹാരാജാസ് സ്റ്റേഡിയത്തിൽ കേരള യുണൈറ്റഡും കോവളം എഫ്സിയും ഏറ്റുമുട്ടും.
രാംകോ സിമന്റ്സാണു ടൈറ്റിൽ സ്പോൺസർ. 2 ഗ്രൂപ്പിലായി 12 ടീമുകൾ: കേരള ബ്ലാസ്റ്റേഴ്സ് റിസർവ്സ്, ഗോകുലം കേരള റിസർവ്സ്, കോവളം എഫ്സി, സാറ്റ് തിരൂർ, ലൂക്ക എസ്‌സി, കേരള പൊലീസ്, എഫ്സി കേരള, കോതമംഗലം എംഎ കോളജ്, എറണാകുളം ഗോൾഡൻ ത്രെഡ്സ്, കെഎസ്ഇബി, കേരള യുണൈറ്റഡ്, ബാസ്കോ ഒതുക്കുങ്ങൽ. വിജയികൾക്കു 3 ലക്ഷം രൂപയും 2–ാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയുമാണു സമ്മാനത്തുക.
English Summary: KPL football from march 6
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.