ADVERTISEMENT

മഡ്രിഡ് ∙ ഈ സീസണിനു ശേഷം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ബാർസിലോന താരം ലയണൽ മെസ്സിക്ക് ഒരു ‘സർപ്രൈസ് ക്ഷണം’. മെസ്സി ബാർസയുടെ ബദ്ധവൈരികളായ റയൽ മഡ്രിഡിലേക്കു വരികയാണെങ്കിൽ തന്റെ വീട്ടിൽ അദ്ദേഹത്തിനു താമസിക്കാമെന്നാണു റയൽ ക്യാപ്റ്റൻ കൂടിയായ സെർജിയോ റാമോസിന്റെ വാഗ്ദാനം.

‘‘റയലിലേക്കു വന്ന് മഡ്രിഡിൽ വീടു നോക്കുന്ന സമയത്ത് അദ്ദേഹത്തിന് എന്റെ കൂടെ താമസിക്കാം. റയലിലെ ചിട്ടവട്ടങ്ങളൊക്കെ അദ്ദേഹത്തിനു ഞാൻ പരിചയപ്പെടുത്തും. അദ്ദേഹം ഞങ്ങളോടൊപ്പം വരികയാണെങ്കിൽ ഇടയ്ക്കിടെ അദ്ദേഹത്തെ നേരിടേണ്ടി വരില്ല എന്ന ആശ്വസവുമുണ്ട്..’’– ഒരു ചാറ്റ് ഷോയിൽ റാമോസ് പറഞ്ഞു.  അതേ സമയം റാമോസുമായി കരാർ നീട്ടുന്ന കാര്യം ക്ലബ് ഉറപ്പിച്ചിട്ടില്ലെന്നു റയൽ പരിശീലകൻ സിനദിൻ സിദാൻ പറഞ്ഞു. 

Content Highlight: Messi, Ramos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com