ADVERTISEMENT

ബാർസിലോന ∙ ബാർസിലോനയ്ക്കായി ഏറ്റവുമധികം മത്സരങ്ങൾക്ക് (767) ഇറങ്ങിയ താരമെന്ന റെക്കോർഡിൽ ചാവി ഹെർണാണ്ടസിനൊപ്പം എത്തിയ കളിയിൽ ലയണൽ മെസ്സിക്കു ഡബിൾ.

സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ വെസ്കയ്ക്കെതിരെ ബാർസിലോന 4–1നു ജയിച്ച കളിയിലെ വിജയശിൽപി 2 ഗോളുകൾ നേടിയ മെസ്സിയാണ്. 13–ാം വയസ്സിൽ ബാർസിലോനയുടെ ലാ മാസിയ ഫുട്ബോൾ നഴ്സറിയിൽ ചേർന്ന മെസ്സി 2004ലാണു സീനിയർ ടീമിൽ അരങ്ങേറിയത്.

ജയത്തോടെ ബാർസ 27 കളിയിൽ 59 പോയിന്റുമായി 2–ാം സ്ഥാനമുറപ്പിച്ചു. ഒന്നാമതുള്ള അത്‌ലറ്റിക്കോ മഡ്രിഡിലേക്ക് (27 കളിയിൽ 63 പോയിന്റ്) 4 പോയിന്റ് അകലം മാത്രം.

English Summary: Messi makes record-equalling 767th appearance for the Catalans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com