ADVERTISEMENT
പാരിസ് ∙ ഫ്രഞ്ച് ഫുട്ബോൾ ലീഗിൽ പിഎസ്ജി –നാന്റെസ് മത്സരത്തിനിടെ പിഎസ്ജി താരങ്ങളായ മാർക്വിഞ്ഞോസിന്റെയും ഏയ്ഞ്ചൽ ഡി മരിയയുടെയും വീടുകളിൽ മോഷണം. അർജന്റീനക്കാരൻ ഡി മരിയയുടെ പാരിസിലെ വീട്ടിലുള്ളവരെ തടവിലാക്കിയാണ് മോഷ്ടാക്കൾ 5 ലക്ഷം യൂറോ (ഏകദേശം 4.32 കോടി രൂപ) വിലപിടിപ്പുള്ള ആഭരണങ്ങളുമായി കടന്നത്. മത്സരം നടക്കുമ്പോഴായിരുന്നു മോഷണവും. 62–ാം മിനിറ്റിൽ പിഎസ്ജി കോച്ച് മൗറീഷ്യോ പോച്ചെറ്റിനോ ഡി മരിയയെ കളത്തിൽനിന്നു പിൻവലിക്കാൻ കാരണം ഇതായിരുന്നു.പിഎസ്ജി ക്യാപ്റ്റൻ ബ്രസീലുകാരൻ മാർക്വിഞ്ഞോസിന്റെ മാതാപിതാക്കളുടെ വീട്ടിലാണു മോഷണം നടന്നത്. മത്സരത്തിൽ പിഎസ്ജി 2–1നു നാന്റെസിനോടു തോറ്റു. സ്വന്തം ഗ്രൗണ്ടിൽ ഈ സീസണിൽ പിഎസ്ജിയുടെ 4–ാം തോൽവി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com