ADVERTISEMENT

ലണ്ടൻ ∙ ഒരു വിജയം, ഒറ്റച്ചാട്ടം! ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വോൾവർഹാംപ്ടനെ 3–2നു കീഴടക്കിയ വെസ്റ്റ്ഹാം യുണൈറ്റഡ് ഒറ്റരാത്രി കൊണ്ട് പോയിന്റ് പട്ടികയിൽ 4–ാം സ്ഥാനത്ത്.

ഈ കുതിപ്പി‍ൽ ഒറ്റച്ചാട്ടത്തിനു വെസ്റ്റ്ഹാം പിന്നിലാക്കിയ വമ്പന്മാർ ഇവരൊക്കെയാണ്: ലിവർപൂൾ, ടോട്ടനം, ചെൽസി! എന്നാൽ, ടീമിന്റെ പ്രമുഖ താരങ്ങളായ ഡെക്ലാൻ റീസേ, മിഖായിൽ അന്റോണിയോ എന്നിവർ പരുക്കുമൂലം പുറത്തായത് ശേഷിക്കുന്ന മത്സരങ്ങളിൽ പിടിച്ചുനിൽക്കാൻ വെസ്റ്റ്ഹാമിനു ബുദ്ധിമുട്ടുണ്ടാക്കും. 

6–ാം മിനിറ്റിൽ ജെസ്സി ലിങ്ങാർദാണു കളിയെ ഗോളടിച്ചുണർത്തിയത്. 14–ാം മിനിറ്റിൽ പാബ്‌ലോ ഫോർണൽസിന്റെ ഗോൾ. 38–ാം മിനിറ്റിൽ പകരക്കാരൻ ജാറോഡ് ബോവെന്റെ ഗോളിനു വഴിയൊരുക്കുകയും ചെയ്തു ലിങ്ങാർദ്. ഫെബ്രുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്നു വായ്പക്കരാറിൽ ടീമിലെത്തിയ ശേഷം 8 മത്സരങ്ങളിൽ ലിങ്ങാർദിന്റെ 6–ാം ഗോളാണിത്.

ഈ മികച്ച പ്രകടനം വഴി ഇംഗ്ലണ്ട് ദേശീയ ടീമിൽ തിരികെയെത്താനും ലിങ്ങാർദിനായി. 44–ാം മിനിറ്റിൽ ഡെൻഡോനെക്കറും 68–ാം മിനിറ്റിൽ ഫെർണാണ്ടോ സിൽവയും വോൾവറിനായി ഗോൾമടക്കിയെങ്കിലും വിജയം വെസ്റ്റ് ഹാമിനൊപ്പം നിന്നു. 

8 മത്സരം കൂടി ലീഗിൽ ശേഷിക്കെ വെസ്റ്റ് ഹാമിന് 30 കളിയിൽ 52 പോയിന്റ്. ചെൽസി (51), ടോട്ടനം (49), ലിവർപൂൾ (49) എന്നിവരാണു പിന്നിൽ. 3–ാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റിക്ക് 56 പോയിന്റുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com