ADVERTISEMENT

ബാർസിലോന ∙ ആരാധക പ്രതിഷേധം കനത്തതോടെ ടീമുകളൊന്നാകെ കൈവിട്ട യൂറോപ്യൻ സൂപ്പർ ലീഗ് ഫുട്ബോളിനു പിന്തുണ പ്രഖ്യാപിച്ച് സ്പാനിഷ് ക്ലബ് ബാർസിലോന. യുവേഫ ചാംപ്യൻസ് ലീഗിനു ബദലായി പ്രഖ്യാപിച്ച ലീഗിൽ ഇപ്പോൾ ബാർസയും ലാ ലിഗ വൈരികളായ റയൽ മഡ്രിഡും മാത്രമാണു ബാക്കി.

റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനു പിന്തുണ പ്രഖ്യാപിച്ച് ബാർസിലോനയുടെ പ്രസിഡന്റ് ജോൻ ലാപോ‍ർട്ടയും രംഗത്തെത്തി. സൂപ്പർ ലീഗ് ഈ കാലത്തു വളരെ അത്യാവശ്യമാണെന്നായിരുന്നു കാറ്റലൻ പബ്ലിക് ടിവിയിൽ ലാപോർട്ടയുടെ പ്രതികരണം.

Content Highlights: Barcelona support European Super League

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com