sections
MORE

മാൻ. സിറ്റിക്ക് ലീഗ് കപ്പ് കിരീടം

manchester-city-celebration
ഫയൽ ചിത്രം.
SHARE

ലണ്ട‍ൻ ∙ ടോട്ടനം ഹോട്‌സ്പറിനെ 1–0ന് തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോൾ ജേതാക്കൾ. കെവിൻ ഡി ബ്രൂയ്നെയുടെ ഫ്രീകിക്കിനു തലവച്ച് ഡിഫൻഡർ അയ്മെറിക് ലാപോർട്ടയാണ് 82–ാം മിനിറ്റിൽ സിറ്റിയുടെ വിജയഗോൾ നേടിയത്.

സിറ്റിയുടെ തുടർച്ചയായ 4–ാം ലീഗ് കപ്പ് കിരീടമാണിത്. ഈ നേട്ടത്തിൽ ലിവർപൂളിന്റെ റെക്കോർഡിനൊപ്പമെത്തി. ഏറ്റവും കൂടുതൽ ലീഗ് കപ്പ് കിരീടങ്ങൾ (8) എന്ന ലിവർപൂൾ റെക്കോർഡിനൊപ്പവും സിറ്റിയെത്തി.

ന്യൂ വെംബ്ലി സ്റ്റേഡിയത്തിൽ 8000 കാണികൾക്കു മുന്നിൽ നടന്ന മത്സരത്തിന്റെ ആദ്യാവസാനം സിറ്റിക്കായിരുന്നു ആധിപത്യം. ഇടക്കാല കോച്ച് റയാൻ മേസണു കീഴിലിറങ്ങിയ ടോട്ടനത്തിന് 2008നു ശേഷം ആദ്യട്രോഫിയെന്ന സ്വപ്നം ഇനിയും ബാക്കിയായി.

യുണൈറ്റഡിന് സമനില

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളി‍ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്സ് യുണൈറ്റഡുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ജയിക്കാനായില്ലെങ്കിലും മാൻ. യുണൈറ്റഡ് ഈ സമനിലയോടെ ചാംപ്യൻസ് ലീഗ് യോഗ്യതയിലേക്ക് അടുത്തു. 

ലീഗിലെ 2–ാം സ്ഥാനക്കാരായ യുണൈറ്റഡ് നിലവിൽ 5–ാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമുമായി 12 പോയിന്റ് ലീഡിലാണ്. 5 മത്സരം ശേഷിക്കെയാണിത്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി (77)ക്ക് യുണൈറ്റഡിനെക്കാൾ 10 പോയിന്റ് ലീഡുണ്ട്.

ബയൺ കാത്തിരിക്കണം...!

ലൈപ്സീഗ് (ജർമനി) ∙ 3 മത്സരം ശേഷിക്കെ ഞായറാഴ്ച ജർമൻ ബുന്ദസ് ലിഗ ഫുട്ബോൾ കിരീടജേതാക്കളാകാമെന്ന ബയൺ മ്യൂണിക്കിന്റെ കണക്കുകൂട്ടൽ ലൈപ്സീഗ് തെറ്റിച്ചു. രണ്ടാം സ്ഥാനക്കാരായ ലൈപ്സീഗ് 2–0ന് വിഎഫ്ബി സ്റ്റുട്ട്ഗർട്ടിനെ തോൽപിച്ചതോടെ ബയണിന്റെ കിരീടധാരണം വാരാന്ത്യത്തിലേക്കു നീണ്ടു.  ശനിയാഴ്ച മെയ്ൻസിനോടു ബയൺ മ്യൂണിക്ക് 2–1നു തോറ്റതോടെയാണ് ലൈപ്സീഗിന്റെ ഫലത്തിനായി കാത്തിരിപ്പു വേണ്ടി വന്നത്.

റയലിനു സമനില;  കിരീടം വഴുതുന്നു 

ബാർസിലോന ∙ റയൽ ബെറ്റിസുമായി ഗോൾരഹിത സമനില വഴങ്ങേണ്ടി വന്ന റയൽ മഡ്രിഡ് സ്പാനിഷ് ലാ ലിഗ കിരീടത്തിലേക്കുള്ള ആവേശപ്പോരിനിടെ വഴുതിവീണു. 3 കളിക്കിടെ 2–ാം തവണയാണു റയൽ ഗോൾരഹിത സമനിലയിൽ കുരുങ്ങുന്നത്. ഇതുവഴി കിരീടപ്പോരാട്ടം അത്‌ലറ്റിക്കോ മഡ്രിഡും ബാർസിലോനയും തമ്മിലായി. 33 കളിയി‍ൽ റയലിന് 71 പോയിന്റ്. അത്‌ലറ്റിക് ബിൽബാവോയെ നേരിടുന്ന അത്‌ലറ്റിക്കോ മഡ്രിഡ് ജയിച്ചാൽ 33 കളിയിൽ 76 പോയിന്റാകും. ഇതോടെ 31 കളിയിൽ 68 പോയിന്റുള്ള ബാർസിലോനയ്ക്കും സാധ്യതയേറി.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA