ADVERTISEMENT

ലണ്ടൻ ∙ രണ്ടാം പാദം കളിക്കണോ എന്നു റോമ ഇനി രണ്ടുവട്ടം ചിന്തിക്കും! യൂറോപ്പ ലീഗ് ഫുട്ബോൾ സെമിഫൈനൽ ആദ്യപാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറ്റാലിയൻ ക്ലബ്ബിനെ തകർത്തു വിട്ടത് 6-2ന്. യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫഡിൽ നടന്ന കളിയിൽ ബ്രൂണോ ഫെർണാണ്ടസ്, എഡിൻസൻ കവാനി എന്നിവർ ആതിഥേയർക്കായി ഇരട്ടഗോൾ നേടി. പോൾ പോഗ്ബ, മേസൻ ഗ്രീൻവുഡ് എന്നിവരാണു മറ്റു സ്കോറർമാർ. ലൊറൻസോ പെല്ലെഗ്രിനി, എഡിൻ ജെക്കോ എന്നിവരാണു റോമയുടെ ഗോളുകൾ നേടിയത്.

മറ്റൊരു സെമിയിൽ സ്പാനിഷ് ക്ലബ് വിയ്യാറയൽ 2–1ന് ഇംഗ്ലിഷ് ക്ലബ് ആർസനലിനെ തോൽപിച്ചു. മാനു ട്രിഗറോസ്, റൗൾ ആൽബിയോൾ എന്നിവരാണു വിജയികളുടെ ഗോളുകൾ നേടിയത്. നിക്കോളാസ് പെപ്പെയുടെ പെനൽറ്റി ഗോൾ ആർസനലിന് ആശ്വാസമായി. ആർസനൽ താരം ഡാനി സെബല്ലോസും വിയ്യാറയൽ താരം എറ്റിയെൻ കാപോയും കളിയിൽ ചുവപ്പു കാർഡ് കണ്ടു. 6നാണു സെമി 2–ാം പാദം.

കഴിഞ്ഞ വർഷം സെമിയിൽ വീണു പോയ യുണൈറ്റഡ് ഇത്തവണ അതാവർത്തിക്കരുതെന്ന നിശ്ചയദാർഢ്യത്തോടെയാണു കളിച്ചത്. 

എന്നിട്ടും ആദ്യ പകുതിയിൽ അവർ 1-2നു പിന്നിലായിപ്പോയി.  48 മുതൽ 86 വരെ മിനിറ്റുകളിലായിരുന്നു ഇംഗ്ലിഷുകാരുടെ 5 ഗോളുകളും. ആദ്യ പകുതിയിൽ 3 കളിക്കാർക്കു പരുക്കേറ്റതിനാൽ റോമയുടെ സബ്സ്റ്റിറ്റ്യൂഷനുകളെല്ലാം തീർന്നു പോയതും യുണൈറ്റഡിനു നേട്ടമായി. 

Content Highlights: Europa League: Manchester United Hit Roma

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com